റഷ്യയുടെ എസ്‍.യു-35 വൈകും; ചൈനീസ് ജെ-10 സി യുദ്ധവിമാനം വാങ്ങാനൊരുങ്ങി ഇറാൻ; തീരുമാനം ഇസ്രായേൽ-യു.എസ് ആക്രമണത്തിന് പിന്നാലെ
text_fieldsrepresentation image
റഷ്യൻ യുദ്ധവിമാനമായ എസ്‍യു-35 ലഭിക്കാൻ വൈകിയതിനാൽ, യൂനിറ്റിന് ഏകദേശം 40-60 മില്യൺ ഡോളർ വിലകുറഞ്ഞ ചൈനീസ് സിംഗിൾ എൻജിൻ ജെ 10 സി-യാണ് തിരഞ്ഞെടുക്കുന്നത്.ഇസ്രായേലി, അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനിയൻ ആകാശത്ത് കൂട്ടത്തോടെ ബോംബാക്രമണം നടത്തിയത് ഇറാന്റെ വ്യോമസേനക്ക് വലിയ തിരിച്ചടിയായിരുന്നു.
ഇറാനെതിരായ ഇസ്രായേലി, അമേരിക്കൻ വ്യോമാക്രമണത്തിന് ദിവസങ്ങൾക്ക് ശേഷം, തെഹ്‌റാൻ ഇപ്പോൾ ചൈനീസ് ചെങ്‌ഡു ജെ 10 സി യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചൈനീസ് ജെറ്റുകൾ തിരഞ്ഞെടുക്കാനുള്ള തെഹ്‌റാൻ നീക്കം റഷ്യയുമായുള്ള യുദ്ധവിമാനങ്ങളുടെ കരാർ മുന്നോട്ട് പോകാത്തതിനെ തുടർന്നാണ്. 4.5 മൾട്ടിറോൾ യുദ്ധവിമാനമായ ചെങ്ഡു ജെ 10 സി സ്വന്തമാക്കുന്നതിനായി ഇറാൻ ചൈനയുമായി ചർച്ചകൾ ശക്തമാക്കിയതായി മോസ്കോ ടൈംസും യുക്രെയ്നിയൻ വാർത്ത ഏജൻസിയായ RBC യുക്രെയ്നും റിപ്പോർട്ട് ചെയ്തു.
നേരത്തേ ഇരട്ട എൻജിൻ റഷ്യൻഎസ്‍യു-35-ൽ കണ്ണുവെച്ചിരുന്ന ഇറാൻ, ഇപ്പോൾ യൂനിറ്റിന് ഏകദേശം 40-60 മില്യൺ ഡോളർ വിലകുറഞ്ഞ ചൈനീസ് സിംഗിൾ എൻജിൻജെ പത്ത് സിയാണ് തിരഞ്ഞെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

