Top
Begin typing your search above and press return to search.
exit_to_app
exit_to_app
Flight
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനം;...

കോവിഡ്​ വ്യാപനം; ഇന്ത്യ, പാക്​ വിമാനങ്ങൾക്ക്​ വിലക്കേർപ്പെടുത്തി ഇറാനും

text_fields
bookmark_border

തെഹ്​റാൻ: കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നും പാകിസ്​താനിൽ നിന്നുമുള്ള വിമാനങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തി ഇറാൻ. രണ്ടു​ രാജ്യങ്ങളിൽനിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഇറാൻ സിവിൽ ഏവിയേഷൻ ഏജൻസി അറിയിച്ചതായി ഐ.ആർ.എൻ.എ ന്യൂസ്​ ഏജൻസി റിപ്പോർട്ട്​ ​െചയ്​തു.

ആരോഗ്യ മ​ന്ത്രാലയത്തിന്‍റെ നിർദേശത്തെ തുടർന്നാണ്​ തീരുമാനം. ഇന്ത്യ-​ ഇറാൻ വ്യോമപാതയിൽ​ പതിവായി വിമാന സർവിസുകളില്ല. എന്നാൽ ഇടക്ക്​ മാത്രം വിമാന സർവിസുകൾ നടത്താറുണ്ടെന്ന്​ ഇറാൻ സിവിൽ ഏവിയേഷൻ ഓർഗ​ൈനസേഷൻ വക്താവ്​ മുഹമ്മദ്​ ഹസ്സർ സിബാക്ഷ്​ അറിയിച്ചു.

ഇന്ത്യയിൽ കോവിഡ്​ വ്യാപനം രൂക്ഷമായതോടെ നിരവധി രാജ്യങ്ങൾ യാത്രാവിലക്ക്​ ഏർപ്പെടുത്തിയിരുന്നു.

Show Full Article
TAGS:Iran India Covid Flight 
News Summary - Iran bans flights from India and Pakistan
Next Story