അന്താരാഷ്ട്ര വിമാന സർവിസ് ജൂലൈയിലും ഇല്ല
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാന സർവിസുകൾ നിർത്തിവെച്ച നടപടി ജൂലൈ 31വരെ തുടരുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). അതേസമയം, തെരഞ്ഞെടുക്കപ്പെട്ട ചില റൂട്ടുകളിൽ പ്രത്യേക അനുമതി നൽകും.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് 23നാണ് അന്താരാഷ്ട്ര ഷെഡ്യൂൾഡ് സർവിസുകൾ നിർത്തിവെച്ചത്. പിന്നീടത് ജൂലൈ 15 വരെ നീട്ടുകയായിരുന്നു. ഇതാണിപ്പോൾ ഈ മാസം അവസാനം വരെ നീട്ടിയത്. ജൂലൈ പകുതിയോടെ അന്താരാഷ്ട്ര സർവിസുകൾ പുനരാരംഭിക്കുമെന്നുമായിരുന്നു നേരത്തെ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നത്.
LATEST VIDEO
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
