Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നല്ല ഇന്ത്യക്കാരനാകാൻ മതസഹിഷ്​ണുത വേണമെന്ന്​ 82 ശതമാനം പേർ; വിവാഹം പക്ഷേ, സ്വസമുദായത്തിൽനിന്ന്​ മതി- സർവേ
cancel
Homechevron_rightNewschevron_rightIndiachevron_rightനല്ല ഇന്ത്യക്കാരനാകാൻ...

നല്ല ഇന്ത്യക്കാരനാകാൻ മതസഹിഷ്​ണുത വേണമെന്ന്​ 82 ശതമാനം പേർ; വിവാഹം പക്ഷേ, സ്വസമുദായത്തിൽനിന്ന്​ മതി- സർവേ

text_fields
bookmark_border

ന്യൂഡൽഹി: മതസഹിഷ്​ണുതയിൽ വിശ്വസിക്കുന്നവരാണ്​ രാജ്യത്ത്​ മഹാഭൂരിപക്ഷവുമെന്ന്​ യു.എസ്​ സർവേ. മതസ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും ​ മതസഹിഷ്​ണുതയെ വില മതിക്കുന്നുവെന്നും മതങ്ങൾക്കിടയിലെ പരസ്​പര ബഹുമാനമാണ്​ ഒരു രാഷ്​ട്രമെന്ന നിലക്ക് ഇന്ത്യയുടെ അടിസ്​ഥാനമെന്നും സർവേയിൽ പ​ങ്കെടുത്തവർ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട 'പ്യൂ റിസർച്ച്​ സെൻറർ സർവേ'യിലാണ്​ യഥാർഥ ഇന്ത്യക്കാരനാകാൻ മതങ്ങൾ പരസ്​പരം ബഹുമാനിക്കേണ്ടതുണ്ടെന്ന്​ രാജ്യത്തെ എല്ലാ മതസ്​ഥരും വ്യക്​തമാക്കിയത്​. സർവേയിൽ പങ്കാളികളായ ഹിന്ദുക്കളിൽ 85 ശതമാനവും മറ്റു മതങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്ന്​ പറയു​േമ്പാൾ അവരിൽ 91 ശതമാനവും തങ്ങൾ മതസ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും കൂട്ടിച്ചേർക്കുന്നു. ഹിന്ദു വിശ്വാസികളിൽ 80 ശതമാനവും ഇതര മതസ്​ഥരെ മാനിക്കൽ മതപരമായ ബാധ്യതയാണെന്നും വിശ്വസിക്കുന്നു. ക്രിസ്​ത്യൻ, മുസ്​ലിം വിശ്വാസികളിൽ 89 ശതമാനവും മതസ്വാതന്ത്ര്യമുണ്ടെന്ന്​ പറയു​േമ്പാൾ സിഖ്​, ബുദ്ധ,​ ജൈന മതസ്​ഥരിൽ ഇത്​ 82 ശതമാനമാണ്​. വിശ്വാസിയെന്ന നിലക്ക്​ ഇന്ത്യക്കാരനാകുന്നതി​െൻറ ഭാഗമാണ്​ മതസഹിഷ്​ണുതയെന്ന്​ 79 ശതമാനം മുസ്​ലിംകളും വിശ്വസിക്കുന്നു.

അയൽക്കാരായി ഇതര മതസ്​ഥരുണ്ടാകുന്നതിനോടും സർവേയിൽ പ​െങ്കടുത്ത പകുതിയിലേറെ പേരും സമ്മതം മൂളുന്നു. മുസ്​ലിംകളിൽ 57 ശതമാനവും ഹിന്ദുക്കളിൽ 64 ശതമാനവും 69 ശതമാനം ക്രിസ്​ത്യാനികളും ഇതര മതസ്​ഥരായ അയൽക്കാരുണ്ടാകുന്നതിൽ പരിഭവമില്ലാത്തവരാണ്​. എന്നാൽ, ജൈനരിൽ 54 ശതമാനത്തിനും അയൽക്കാരായി മുസ്​ലിംകൾ വരുന്നതിൽ താൽപര്യമില്ല. അയൽക്കാർ ക്രിസ്​ത്യാനികളുന്നതിനോട്​ 47 ശതമാനത്തിനും ഇതേ നിലപാടാണ്​. എന്നാൽ, ബുദ്ധ മത വിശ്വാസികളിൽ 80 ശതമാനത്തിനും അത്തരം പ്രശ്​നങ്ങളില്ല. മുസ്​ലിംകളിൽ 78 ശതമാനത്തിനും ഹിന്ദു അയൽക്കാരാകുന്നത്​ സന്തോഷമേയുള്ളൂ. അതേ സമയം, 2019ൽ ബി.ജെ.പിക്ക്​ വോട്ടു ചെയ്​തവരിൽ ഈ അനുപാതങ്ങൾ വ്യത്യാസപ്പെടുന്നു. 51 ശതമാനം മാത്രമേ മുസ്​ലിംകളെ അനിഷ്​ടം കാണിക്കാത്തവരുള്ളൂ.

മതങ്ങൾക്കിടയിലെ വിവാഹമാകു​േമ്പാൾ ഭൂരിപക്ഷവും എതിർക്കുന്നവരാണ്​. ഹിന്ദുക്കളിൽ 67 ശതമാനം, മുസ്​ലിംകൾ 80 ശതമാനം, സിഖുകാർ 59 ശതമാനം എന്നിങ്ങനെയാണ്​ ഭിന്നമതസ്​ഥരെ വിവാഹത്തിന്​ എതിർപ്പ്​ അറിയിച്ചവർ. ക്രിസ്​ത്യൻ, ബുദ്ധ മതങ്ങളിലാണ്​ ഇത്​ 50 ശതമാനത്തിൽ താഴെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:religious tolerancesurveyIndia Newsmarry within community
News Summary - Indians support religious tolerance, but prefer to live & marry within community: Pew survey
Next Story