ചന്ദ്രഗ്രഹണം കാരണം സെമിഫൈനൽ പരിശീലനം മാറ്റിവെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം
text_fieldsചന്ദ്രഗ്രഹണം കാരണം സെമിഫൈനൽ പരിശീലന സമയം പുനക്രമീകരിച്ച് ഇന്ത്യൻ ടീം. ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്ക് ആരംഭിക്കുമെന്ന് അറിയിച്ച സെഷനാണ് ഒരു മണിക്കൂർ വൈകി തുടങ്ങിയത്. ചന്ദ്രഗ്രഹണം 3.20 മുതൽ 6.45 വരെയായതിനാൽ പരിശീലന സമയം ടീം മാനേജ്മെന്‍റ് പുനക്രമീകരിക്കുകയായിരുന്നു.
ഹിന്ദു ആചാരപ്രകാരം ഈ സമയത്ത് പരിശീലനം നടത്തുന്നത് നിർഭാഗ്യം ഉണ്ടാക്കും എന്നതിനാലാണ് സമയം പുനക്രമീകരിച്ചത്. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ സെമി ഫൈനൽ മത്സരം കളിക്കാനിരിക്കുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉൾപ്പെടെ ഇന്ത്യൻ ടീം അംഗങ്ങളും പരിശീലകരും നിരവധി ക്ഷേത്രങ്ങൽ സന്ദർശിക്കുകയും വ്യത്യസ്ത ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. 2026ലെ ആദ്യ ചന്ദ്രഗ്രഹണമായ ഇന്ന് ചന്ദ്രൻ ഇന്ത്യയിൽ വൈകുന്നേരം 06:26 മുതൽ ദൃശ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

