Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവംബറിൽ ഇന്ത്യ ഇറാനിൽ...

നവംബറിൽ ഇന്ത്യ ഇറാനിൽ നിന്നും ഇന്ധനം ഇറക്കുമതിചെയ്യും- ധർമേന്ദ്ര പ്രധാൻ

text_fields
bookmark_border
നവംബറിൽ ഇന്ത്യ ഇറാനിൽ നിന്നും ഇന്ധനം ഇറക്കുമതിചെയ്യും- ധർമേന്ദ്ര പ്രധാൻ
cancel

ന്യൂഡൽഹി: ഇറാനിൽ നിന്നും ഇന്ത്യ ഇന്ധനം ഇറക്കുമതിചെയ്യുമെന്ന്​ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തെ ആഭ്യന്തര ഉപഭോഗം നേരിടുന്നതിനായി നവംബർ മുതൽ ഇറാനിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യും. ചില എണ്ണ കമ്പനികൾ ഇപ്പോൾ തന്നെ ഇറക്കുമതിയിൽ നിശ്ചിതവിഹിതം വേണമെന്ന്​ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന്​ ഇറാനുമേൽ യു.എസ്​ ഏർപ്പെടുത്തിയ ഉപരോധം തടസമാകുന്നുവെന്ന വാദവും മന്ത്രി തള്ളി. ആഗോളതലത്തിലുള്ള നേതാക്കൾക്ക്​ ഇന്ത്യയുടെ ആവശ്യം മനസിലാക്കാൻ കഴിയുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഡൽഹിയിൽ എനർജി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranoil importPetroleum Minister
News Summary - India Will Buy Oil From Iran In November- Petroleum Minister-India news
Next Story