Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പക്ഷിപ്പനിക്ക് വിട; ആദ്യ തദ്ദേശീയ പ്രതിരോധ വാക്സിൻ വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ, കോഴി കർഷകർക്ക് ആശ്വാസം

text_fields
bookmark_border
ഡോസിന് ഒന്നുമുതൽ രണ്ടുരൂപ വരെയാണ് വില നിശ്ചയിച്ചത്
agriculture news
cancel

ന്യൂഡൽഹി: പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച്5എൻ1 വൈറസിനെതിരെ തദ്ദേശീയ വാക്സിൻ വികസിപ്പിച്ച് ഇന്ത്യ. ഭോപാലിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ഐ.സി.എ.ആർ) കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലെ (എൻ.ഐ.എച്ച്.എസ്.എ.ഡി) ശാസ്ത്രജ്ഞരാണ് വാക്സിൻ വികസിപ്പിച്ചത്.

വെള്ളിയാഴ്ച ഭോപാലിൽ നടന്ന ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാക്സിൻ പുറത്തിറക്കി. കോഴികളിൽ രോഗബാധ തടയാൻ ലക്ഷ്യമിട്ടുള്ള ഈ വാക്സിന് ഒരു ഡോസിന് ഒന്നുമുതൽ രണ്ടുരൂപ വരെ വിലയാണ് ചുമത്തിയിരിക്കുന്നത്.

ഡോ. എസ്. നാഗരാജൻ, ഡോ. മനോജ് കുമാർ, ഡോ. സി. തോഷ്, ഡോ. എച്ച്.വി. മുരുഗ്കർ, ഡോ. അനികേത് സന്യാൽ, ഡോ. സെന്തിൽ കുമാർ ഡി, ഡോ. നവീൻ കുമാർ, ഡോ. യോഗിശാരധ്യ ആർ എന്നിവരടങ്ങുന്ന ശാസ്ത്രസംഘമാണ് വാക്സിൻ വികസിപ്പിച്ചത്.

വൈറസ് ബാധ പുറത്തേക്ക് പടരാതിരിക്കാൻ കർശനമായ ബയോ-സെക്യൂരിറ്റി (ജൈവ സുരക്ഷ) മാനദണ്ഡങ്ങളാണ് ഇവർ പാലിച്ചിരുന്നത്. ഭോപാലിൽ 300 കോടി രൂപ ചെലവിൽ പുതിയ അത്യാധുനിക മൃഗരോഗ ഗവേഷണ ലബോറട്ടറി സ്ഥാപിക്കുമെന്നും ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. ഒമ്പത് മാസത്തിനുള്ളിൽ രണ്ട് തദ്ദേശീയ കോവിഡ് വാക്സിനുകൾ വികസിപ്പിച്ച ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ സ്വാശ്രയത്വത്തിന്റെ തുടർച്ചയാണ് ഈ നേട്ടമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ജി.ഡി.പിയിൽ 14 ശതമാനം മൃഗസംരക്ഷണ മേഖലയുടെയും ഒരു ശതമാനം പൗൾട്രി മേഖലയുടെയും സംഭാവനയാണ്. പ്രധാന മൃഗരോഗങ്ങൾ മൂലം പ്രതിവർഷം ശരാശരി 56,000 കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തുണ്ടാകുന്നത്. കുറഞ്ഞ വിലയിൽ വാക്സിൻ ലഭ്യമാക്കുന്നതിലൂടെ ചെറുകിട കോഴി കർഷകർക്കും പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India Develops First Indigenous H5N1 Bird Flu Vaccine
Next Story