Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.എസ് ഭീകരന്‍റെ...

ഐ.എസ് ഭീകരന്‍റെ താമസസ്ഥലത്തുനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയതായി പൊലീസ്

text_fields
bookmark_border
ഐ.എസ് ഭീകരന്‍റെ താമസസ്ഥലത്തുനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയതായി പൊലീസ്
cancel

ബൽറാംപൂർ: ശനിയാഴ്ച പിടിയിലായ ഐ.എസ് ഭീകരൻ അബൂയുസൂഫിന്‍റെ ഉത്തർപ്രദേശിലെ ബൽറാംപൂരിലുള്ള താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തെന്ന് പൊലീസ്.

ജാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ ഏഴ് പൊതി, ലെതർ ബെൽറ്റിൽ ഒളിപ്പിച്ച മൂന്നുകിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായി ഡൽഹി പൊലീസ് സ്പെഷ്യൽസെൽ ഡെപ്യൂട്ടി കമീഷണർ പ്രമോദ് കുശ്‌വാഹ പറഞ്ഞു.

ഒമ്പത് കിലോയോളം വരുന്ന സ്ഫോടക വസ്തുക്കൾ നാലു വ്യത്യസ്ഥ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഇലക്ട്രിക് വയറുകളാൽ ചുറ്റിയ സ്ഫോടക വസ്തുക്കൾ നിറച്ച മൂന്ന് സിലിണ്ടർ രൂപത്തിലുള്ള ലോഹ പെട്ടികൾ, ലിഥിയം ബാറ്ററികൾ, ഐ.എസ് പതാക ആലേഖനം ചെയ്ത പെട്ടി തുടങ്ങിയവയും കണ്ടെടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഇയാൾ രാജ്യതലസ്ഥാനത്ത് ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. വെള്ളി രാത്രി 11.30 ന് ഡൽഹിയിലെ ധൗല കുവാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഡൽഹി പൊലീസിന്‍റെ സ്പെഷൽ സെൽ അബു യൂസഫിനെ കീഴ്പ്പെടുത്തിയത്.

അത്യുഗ്ര സ്ഫോടനശേഷിയുള്ള, ഐ.ഇ.ഡി (ഇംപ്രോവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ്) ഉൾപ്പെടെയുള്ള 15 കിലോയോളം സ്ഫോടക വസ്തുക്കൾ ഇയാളിൽനിന്ന് സംഭവസ്ഥലത്തു വെച്ച് പിടിച്ചെടുത്തിരുന്നു. ഒരു പിസ്റ്റലും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഐ.ഇ.ഡി ബുദ്ധ ജയന്തി പാർക്കിലെ റിഗ്​ റോഡിൽ വെച്ച്​ നിർവീര്യമാക്കിയിരുന്നു.

ധൗല കോനിലും കരോളും ബാഗിലുമായി ഇയാളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ്​ സ്​പെഷ്യൽ പൊലീസ്​ സെൽ തെരച്ചിൽ ആരംഭിച്ചത്​. അബ്​ദുൾ യൂസഫ് തനിച്ചാണ്​ ​നീക്കങ്ങൾ നടത്തിയിരുന്നത്​. അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്​റ്റ്​ ഉണ്ടായേക്കുമെന്നും കുശ്‌വാഹ പറഞ്ഞു.

ഐ.എസ്​ ബന്ധമുള്ള കൂടുതൽ പേർ ഡൽഹിയിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന്​ ഡൽഹി ബുദ്ധ ജയന്തി പാര്‍ക്കിന് സമീപം എന്‍.എസ്.ജിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഐ.എസുമായി ബന്ധമുള്ളതെന്ന പേരില്‍ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഡോക്​ടർ അറസ്​റ്റിലായിരുന്നു.

'മകൻ നല്ലവൻ; ഭീകരവാദത്തിലേക്ക്​ തിരിയുമെന്ന്​ കരുതിയില്ല '

ല​ഖ്​​നോ: വ​ള​രെ ന​ല്ല​വ​നാ​യാ​ണ്​ മ​ക​നെ നാ​ട്ടു​കാ​ർ മ​ന​സ്സി​ലാ​ക്കി​യി​രു​ന്ന​തെ​ന്നും മ​ക​ൻ ഭീ​ക​ര​വാ​ദ​ത്തി​ലേ​ക്ക്​ തി​രി​യു​മെ​ന്ന്​ ഒ​രി​ക്ക​ൽ​പോ​ലും ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും ഐ.​എ​സ്​ ഭീ​ക​ര​വാ​ദി​യെ​ന്ന്​ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന മു​ഹ​മ്മ​ദ്​ മു​സ​ത​ഖീം ഖാ​ൻ എ​ന്ന അ​ബൂ യൂ​സു​ഫ്​ ഖാ​െൻറ പി​താ​വ്​ ക​ഫീ​ൽ അ​ഹ്​​മ​ദ്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ൽ​റാം​പു​ർ ജി​ല്ല​യി​ലെ ബ​ധി​യാ ഭൈ​സാ​ഹി സ്വ​ദേ​ശി​യാ​യ മു​സ്​​ത​ഖീം, വെ​ള്ളി​യാ​ഴ്​​ച രാ​ത്രി മ​ധ്യ ഡ​ൽ​ഹി​യി​ലാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. പൊ​ലീ​സു​മാ​യി ചെ​റി​യ​തോ​തി​ൽ വെ​ടി​വെ​പ്പു​ണ്ടാ​യ ശേ​ഷ​മാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

​ മ​ക​ൻ വ​ള​രെ മാ​ന്യ​നും ആ​രു​മാ​യും അ​ടി​പി​ടി ഉ​ണ്ടാ​ക്കാ​ത്ത​വ​നു​മാ​ണെ​ന്ന്​ ക​ഫീ​ൽ അ​ഹ്​​മ​ദ്​ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്​​ച ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​മി​ർ​പു​ർ ജി​ല്ല​യി​ലെ റാ​ത്തി​ലേ​ക്ക്​ പോ​യ​താ​യി​രു​ന്നു. പി​ന്നീ​ട്​ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. ശ​നി​യാ​ഴ്​​ച​യാ​ണ്​ മ​ക​ൻ ഡ​ൽ​ഹി​യി​ൽ അ​റ​സ്​​റ്റി​ലാ​യ​ത്​ അ​റി​യു​ന്ന​ത്.

മ​ക​ൻ സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ൾ ശേ​ഖ​രി​ച്ച്​ അ​ത്​ ശ്​​മ​ശാ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി പ​രീ​ക്ഷി​ച്ചി​രു​ന്ന​താ​യി ത​നി​ക്ക​റി​യി​ല്ല. വൈ​കീ​ട്ട്​ പൊ​ലീ​സെ​ത്തി സ്​​ഫോ​ട​ക വ​സ്​​തു ക​ണ്ടെ​ത്തി​യ​പ്പോ​ഴാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​എ.​പി.​എ പ്ര​കാ​രം അ​റ​സ്​​റ്റി​ലാ​യ മു​സ്​​ത​ഖീം ഖാ​നെ എ​ട്ടു ദി​വ​സ​ത്തേ​ക്ക്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു.Show Full Article
TAGS:ISIS Suspected ISIS Arrest Incriminating material Abu Yusuf Delhi 
Next Story