Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈയിൽ നിന്ന് ഒരു ബക്കറ്റ് പാൽ നിലത്ത് വീണു; പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ കേസ്!

text_fields
bookmark_border
കൈയിൽ നിന്ന് ഒരു ബക്കറ്റ് പാൽ നിലത്ത് വീണു;  പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ കേസ്!
cancel

ന്യൂഡൽഹി: കൈയിൽ നിന്ന് ഒരു ബക്കറ്റ് പാൽ നിലത്ത് വീണു. പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഭവം സത്യമാണ്. ബീഹാർ സ്വദേശിയായ മുകേഷ് കുമാര്‍ ചൗധരിയാണ് രാഹുൽഗാന്ധിക്ക് എതിരെ കേസ് നൽകിയത്.

പാൽ വീഴാനിടയായ സാഹചര്യത്തെക്കുറിച്ച് മുകേഷ് കുമാര്‍ ചൗധരി പറഞ്ഞത് ഇങ്ങനെ -

രാഹുലിൻ്റെ പ്രസംഗം കേട്ട് താൻ ഞെട്ടിയെന്നും ലിറ്ററിന് 50 രൂപ വിലയുള്ള തൻ്റെ കൈയിലുണ്ടായിരുന്ന അഞ്ച് ലിറ്റര്‍ പാല്‍ നിറച്ച ബക്കറ്റ് താഴെ വീണുവെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നു.

രാജ്യദ്രോഹക്കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ 152 വകുപ്പു‍ ചുമത്തി രാഹുലിനെ വിചാരണ ചെയ്യണമെന്നും ഇയാൾ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹിയിലെ കോട്ല റോഡില്‍ കോണ്‍ഗ്രസിൻ്റെ പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു രാഹുലിൻ്റെ പരാമര്‍ശം.

'ബിജെപിയും ആര്‍എസ്എസ്സും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും പിടിച്ചെടുത്തിരിക്കുകയാണെന്നും ഇപ്പോള്‍ നമ്മള്‍ ബി.ജെ.പിയുമായും, ആര്‍.എസ്.എസുമായും, ഇന്ത്യന്‍ ഭരണകൂടവുമായും പോരാടുകയാണെന്നാ യിരുന്നു' രാഹുലിൻ്റെ വിവാദത്തിനിടയാക്കിയ പരാമര്‍ശം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - incident of a bucket of milk falling from the hand to the ground Case against Rahul Gandhi
Next Story