പാക് വിരുദ്ധ മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിന് ക്രൂരമർദനം; ഒരാൾ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പാക് വിരുദ്ധ മുദ്രാവാക്യം വിളിക്കണമെന്നാവശ്യെപ്പട്ട് ഡൽഹിയിൽ യുവാവിന് ക്രൂരമർദനം. ഡൽഹിയിലെ ഖജൗരി ഖാസ് പ്രദേശത്താണ് സംഭവം.
യുവാവിനെ ക്രൂരമായി മർദിച്ച ശേഷം ഹിന്ദുസ്ഥാൻ സിന്ദാബാദ്, പാകിസ്താൻ മൂർദാബാദ് വിളിക്കാൻ ആവശ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
റോഡിൽ കിടക്കുന്നയാളെ മർദിച്ച് പാകിസ്താൻ മൂർദാബാദ് മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെടുന്നത് വിഡിയോയിൽ കാണാം. മറ്റൊരാൾ യുവാവിന്റെ ഷർട്ടിന്റെ കോളറിൽപിടിച്ച് മുദ്രാവാക്യം ഉച്ചത്തിൽ വിളിക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്. ഇയാളുടെ ദൃശ്യങ്ങൾ ലഭ്യമല്ല. തല്ലരുതെന്ന് യുവാവ് ആവശ്യപ്പെടുേമ്പാൾ ഷർട്ടിൽ പിടിച്ച് നിലത്തേക്ക് വലിച്ചിഴക്കുന്നതും വിഡിയോയിലുണ്ട്.
അതേസമയം സംഭവത്തിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതായി ഡൽഹി െപാലീസ് അറിയിച്ചു. ഖജൗരി ഖാസിൽ നടന്ന സംഭവം ക്രിമിനൽ കുറ്റകൃത്യമാണെന്നും അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് ട്വിറ്ററിൽ കുറിച്ചു.

