Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൊണാലിസയെ കാണ്മാനില്ല!...

മൊണാലിസയെ കാണ്മാനില്ല! ഒളിച്ചോടിയെന്ന് ഭർത്താവ്, മകളുടെ തിരോധാനത്തിനുപിന്നിൽ ഫർമാനെന്ന് കുടുംബം

text_fields
bookmark_border
മൊണാലിസയെ കാണ്മാനില്ല! ഒളിച്ചോടിയെന്ന് ഭർത്താവ്, മകളുടെ തിരോധാനത്തിനുപിന്നിൽ ഫർമാനെന്ന് കുടുംബം
cancel

അടുത്ത കാലത്ത് വാർത്തകളിൽ നിറഞ്ഞുനിന്ന പേരാണ് മൊണാലിസയുടേത്. കുംഭമേളയിൽ വെച്ച് ശ്രദ്ധ നേടിയ പെൺകുട്ടി പിന്നീട് കേരളത്തിൽ എത്തുന്നു. കാമുകനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. ശേഷം കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ വിവാഹം. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ മൊണാലിസക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനെതിരെ ഖാർഗോൺ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. വിവാദങ്ങൾ ഒഴിയാതെ നിൽക്കവെയാണ് ഇപ്പോൾ മൊണാലിസയെ കാണ്മാനില്ല എന്ന വാർത്ത പുറത്തു വരുന്നത്.

ഭർത്താവ് ഫർമാൻ ഖാൻ തന്നെയാണ് മൊണാലിസ ഒളിച്ചോടി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചത്. താൻ അജ്മീറിലും പുഷ്കറിലും അവളെ തിരഞ്ഞു എന്നാൽ കണ്ടെത്താൻ ആയില്ലെന്നും ഇനി ജോദ്പൂരിൽ പോയി അന്വേഷണം തുടരുമെന്നും ഫർമാൻ വിഡിയോയിൽ പറയുന്നു. എന്നാൽ വിഡിയോ വൈറലായതോടെ മൊണാലിസയുടെ വീട്ടുകാർ ഫർമാനെതിരെ രംഗത്തെത്തി. മകളുടെ തിരോധാനത്തിനു പിന്നിൽ ഫർമാനാണെന്നാണ് അമ്മ ലതാഭായ് പറയുന്നത്.

ഏകദേശം 15, 20 ദിവസങ്ങൾക്ക് മുമ്പ് മൊണാലിസ അമ്മയെ വിളിച്ചിരുന്നുവെന്നും എന്നാൽ അധികനേരം സംസാരിക്കാൻ അനുവദിക്കാതെ ഫർമാൻ ഫോൺ തട്ടിപ്പറിച്ചുവെന്നും ലതാഭായ് പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ പട്ടികവർഗ കമ്മീഷന്റെയും ഇടപെടലിനെത്തുടർന്ന്, മധ്യപ്രദേശ് സർക്കാരിന്റെ നിർദ്ദേശപ്രകാരം മൊണാലിസയുടെ യഥാർത്ഥ ജനന തീയതി വെളിപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ ഫാർമനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽ 2005-ൽ നൽകിയ ജനന സർട്ടിഫിക്കറ്റും 10 വർഷംമുമ്പ് എടുത്ത ആധാർകാർഡും പ്രകാരമാണ് വിവാഹം നടന്നത്. ഇതുപ്രകാരം വിവാഹസമയത്ത് മൊണാലിസക്ക് 18 വയസ്സ് പൂർത്തിയായിരുന്നു. ജനന സർട്ടിഫിക്കറ്റ് രണ്ട് ദിവസം മുമ്പ് മധ്യപ്രദേശ് ഗവ. പോർട്ടലിൽനിന്ന് റദ്ദാക്കിയതായി കണ്ടെത്തി. രാഷ്‌ട്രീയ സമ്മർദത്താൽ രേഖയിൽ മാറ്റം വരുത്താനാണ്‌ ശ്രമം നടക്കുന്നതെന്ന്‌ മൊണാലിസയും ഭർത്താവും ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingMonalisaVideosocial media viralIndia
News Summary - Husband Claims Monalisa Missing, Mother Terms It Drama
Next Story