Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപേര്​ ഗുമതപുരം; ഇവിടെ...

പേര്​ ഗുമതപുരം; ഇവിടെ ചാണകമെറിഞ്ഞും ചാണകത്തിൽ കുളിച്ചും ദീപാവലി ആഘോഷം

text_fields
bookmark_border
പേര്​ ഗുമതപുരം; ഇവിടെ ചാണകമെറിഞ്ഞും ചാണകത്തിൽ കുളിച്ചും ദീപാവലി ആഘോഷം
cancel

ബംഗളൂരു: രാജ്യം മുഴുവൻ വിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ദീപാവലി ആഘോഷിക്കു​േ​മ്പാൾ വിചിത്രമായ രീതിയിലാണ്​ കർണാടകയിൽ ഒരു ഗ്രാമത്തിൽ ദീപാവലി ആഘോഷം നടക്കുക. പരസ്​പരം ചാണകം വാരിയെറിഞ്ഞും ചാണകത്തിൽ കുളിച്ചുമാണ്​ ഇവിടെ ആഘോഷം. കർണാടകയുടെയും തമിഴ്‌നാടിന്‍റെയും അതിർത്തി ഗ്രാമമായ ഗുമതപുരത്താണ്​ വ്യത്യസ്​ത ആചാരത്തോടെ ദീപാവലി സമാപനം കൊണ്ടാടുന്നത്​. 'ഗോരെഹബ്ബ' എന്നാണ്​ ഈ പ്രാദേശിക ആചാരം അറിയപ്പെടുന്നത്​.

സ്പെയിനിലെ 'ലാ ടെമാറ്റിന' ആഘോഷത്തിന്‍റെ ഇന്ത്യൻ വെർഷനാണ്​ ഗോരെഹബ്ബ എന്ന്​ അന്തർദേശീയ മാധ്യമങ്ങൾ പറയുന്നു. തക്കാളി സീസണിൽ ഒരു പ്രദേശത്ത്​ ജനങ്ങൾ ഒത്തുകൂടി പരസ്​പരം തക്കാളി വലിച്ചെറിഞ്ഞ്​ തക്കാളിക്കുളി കുളിക്കുന്നതാണ്​ 'ലാ ടെമാറ്റിന'. എന്നാൽ, ഗോരെഹബ്ബ ചാണകത്തിലാണെന്ന്​ മാത്രം.

കർണാടകയിലെ ഗുമതപുരം ഗ്രാമത്തിലെ ഗോരെഹബ്ബ ചടങ്ങിൽനിന്ന്​

ഗ്രാമത്തിലെ പശുവുള്ള വീടുകളിൽ നിന്നും ശേഖരിക്കുന്ന ചാണകം തുറസായ ഒരു പ്രദേശത്ത്​ കൂട്ടിയിടും. ദീപാവലി സമാപന ദിവസം ആൺകുട്ടികളും പുരുഷൻമാരും ഇവിടെ ഒത്തുകൂടിയാണ്​ ഗോരെഹബ്ബയിൽ പ​ങ്കെടുക്കുന്നത്​. പരസ്​പരം ചാണകം വാരിയെറിയും. ഒടുവിൽ ചാണകത്തിൽ കുളിച്ചു മടക്കം. അയൽ ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ്​ ഇത്​ കാണാനും പ​ങ്കെടുക്കാനുമായി ഇവിടേക്ക്​ എത്തുന്നതെന്ന്​ ​​ഗ്രാമവാസികൾ പറയുന്നു.

ആചാരം എന്നതിലുപരിയായി ചാണകം വാരിയെറിയുന്നതിന്​ പിന്നിൽ ചില വിശ്വാസങ്ങളും ഇവർക്കുണ്ട്​. പശു വിസർജ്യത്തിൽനിന്നാണ്​ തങ്ങളുടെ ദൈവമായ ബീരേശ്വര സ്വാമി ജനിച്ചതെന്ന്​ ​ഗ്രാമവാസികൾ വിശ്വസിച്ചുപോരുന്നു. മാറാവ്യാധികൾ ചാണകം എറിയുന്നതോടെ മാറിക്കിട്ടുമെന്നും ഇവർ പറയുന്നു.

നിങ്ങൾക്ക്​ എന്ത്​ അസുഖം ഉണ്ടെങ്കിലും ഗോരെഹബ്ബയിൽ പ​ങ്കെടുത്താൽ അത്​ മാറിക്കിട്ടുമെന്ന്​ പ്രദേശവാസിയും കർഷകനുമായ മഹേഷ്​ പറയുന്നു. പകർച്ച വ്യാധികൾക്കും തൊലിപ്പുറമെയുള്ള അസുഖങ്ങൾക്കും മികച്ച ഔഷധമാണ്​ ചാണകക്കുളിയെന്ന്​ അധ്യാപകനായ ശംഭു ലിംഗപ്പ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow dungkarnadakanewsGumatapura village
Next Story