Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range നടുറോഡിൽ രൂപപ്പെട്ടത് വൻ ഗർത്തം; ഗതാഗതക്കുരുക്കിൽ ഡൽഹി
text_fieldsbookmark_border
ന്യൂഡൽഹി: ഒറ്റദിവസം കൊണ്ട് നടുറോഡിൽ യാത്രക്കാരെ ഭീതിയിലായ്ത്തി വലിയ ഗർത്തം. ദക്ഷിണ ഡൽഹിയിലെ എൻജിനീയറിങ് കോളജിന് സമീപത്തെ റോഡിലാണ് സംഭവം.
ഉച്ചയോടെയാണ് റോഡിന്‍റെ നടുഭാഗം താഴ്ന്ന് വലിയ ഗർത്തം രൂപപ്പെട്ടത്. ഐ.ഐ.ടി മേൽപ്പാലത്തിന് കീഴിലാണ് സംഭവം. ഗർത്തം രൂപപ്പെട്ടതോടെ റോഡിൽ ഗതാഗത തടസം രൂക്ഷമായി. ചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഗതാഗതം പൊലീസ് നിയന്ത്രിക്കുകയും ചെയ്തു. വാഹനങ്ങൾ വിവിധ റോഡുകളിലൂടെ തിരിച്ചുവിട്ടു.
15അടിയോളം വലിപ്പമുള്ളതാണ് ഗർത്തം. ഗർത്തത്തിന് ഉള്ളിലൂടെ വെള്ളം ഒഴുകുന്നതും കാണാം. പൊലീസും പൊതുമരാമത്ത് അധികൃതരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
