Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരെയും മാസങ്ങളോളം...

ആരെയും മാസങ്ങളോളം കരുതൽ തടങ്കലിൽവെക്കാം; ഡൽഹി പൊലീസിന് പ്രത്യേക അധികാരം

text_fields
bookmark_border
delhi-police
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ങ്ങ​ൾ സ​ജീ​വ​മാ​യ ഡ​ൽ​ഹി ഞാ​യ​റാ​ഴ്​​ച മു​ത​ൽ മൂ​ന്നു മാ​സ​ത്തേ​ക്കു ദേ ​ശ​സു​ര​ക്ഷ നി​യ​മ​ത്തി​ൻ​കീ​ഴി​ൽ. ഏ​പ്രി​ൽ 18 വ​രെ​യു​ള്ള മൂ​ന്നു മാ​സ​ത്തേ​ക്ക്​ ഡ​ൽ​ഹി​യി​ൽ എ​ൻ.​എ​സ്.​എ ച ു​മ​ത്താ​ൻ ഡ​ൽ​ഹി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ അ​ധി​കാ​രം ന​ൽ​കു​ന്ന ഉ​ത്ത​ര​വ്​ ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജ ​ൽ പു​റ​പ്പെ​ടു​വി​ച്ചു.

ഡ​ൽ​ഹി​യി​ൽ നേ​ര​േ​ത്ത പ​ല​പ്പോ​ഴും എ​ൻ.​എ​സ്.​എ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ് ട്. കാ​ലാ​കാ​ല​ങ്ങ​ളി​ൽ ഇ​ത്​ പു​തു​ക്കി വ​രാ​റു​ള്ള​താ​ണെ​ന്നും അ​സാ​ധാ​ര​ണ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നു​മ ാ​ണ്​ പൊ​ലീ​സ്​ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ക്കു​ക​യും പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ങ്ങ​ൾ സ​ർ​ക്കാ​റി​ന്​ ത​ല​വേ​ദ​ന​യാ​യി നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ട​യി​ൽ വീ​ണ്ടും എ​ൻ.​എ​സ്.​എ കൊ​ണ്ടു​വ​രു​ന്ന​ത്​ ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ട്. ഇ​ത​നു​സ​രി​ച്ച്​ ഡ​ൽ​ഹി പൊ​ലീ​സി​ന്​ ദേ​ശ​സു​ര​ക്ഷ ചൂ​ണ്ടി​ക്കാ​ട്ടി ആ​രെ​യും കു​റ്റം​ചു​മ​ത്താ​തെ ക​സ്​​റ്റ​ഡി​യി​ലാ​ക്കാ​നും ക​രു​ത​ൽ​ത​ട​ങ്ക​ലി​ൽ വെ​ക്കാ​നും അ​ധി​കാ​രം ല​ഭി​ക്കും.

വി​ചാ​ര​ണ കൂ​ടാ​തെ 12 മാ​സം വ​രെ ത​ട​വി​ലാ​ക്കാ​ൻ അ​മി​താ​ധി​കാ​രം ന​ൽ​കു​ന്ന​തു​കൂ​ടി​യാ​ണ്​ എ​ൻ.​എ​സ്.​എ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ക​രി​നി​യ​മം. ഉ​ത്ത​ര​വി​നെ​തി​രെ തി​ങ്ക​ളാ​ഴ്​​ച ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ത്തി​​െൻറ മു​ൻ​നി​ര​യി​ലു​ള്ള യു​നൈ​റ്റ​ഡ്​ എ​ഗ​ൻ​സ്​​റ്റ്​ ഹെ​യ്​​റ്റ്​ നേ​താ​വ്​ ന​ദീം ഖാ​ൻ പ​റ​ഞ്ഞു. 2015 മ​ു​ത​ൽ പ​ല​ത​വ​ണ​യാ​യി ഡ​ൽ​ഹി പൊ​ലീ​സി​ന്​ ന​ൽ​കി​വ​രു​ന്ന പ്ര​ത്യേ​ക അ​ധി​കാ​ര​​ത്തി​ന്​ ഇ​പ്പോ​ൾ ക​ടു​പ്പം കൂ​ട്ടു​ന്ന​ത്​ പൗ​ര​ത്വ പ്ര​ക്ഷോ​ഭ​രം​ഗ​ത്തു​ള്ള​വ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കാ​നാ​ണെ​ന്ന്​ സ​മ​ര​രം​ഗ​ത്തു​ള്ള​വ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു. സ​മ​ര​ത്തി​ന്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ എ​ത്തു​ന്ന​വ​രെ ത​ട​യാ​നാ​ണ്​ നി​യ​മ​മെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഈ ​നി​യ​മ​പ്ര​കാ​രം, കു​റ്റം വ്യ​ക്ത​മാ​ക്കാ​തെ 10 ദി​വ​സം വ​രെ ആ​രെ​യും ക​സ്​​റ്റ​ഡി​യി​ൽ വെ​ക്കാം. സാ​ധാ​ര​ണ ഗ​തി​യി​ൽ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്താ​ൽ 24 മ​ണി​ക്കൂ​റി​ന​കം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ട്. കോ​ട​തി അ​നു​വ​ദി​ക്കു​ന്നു​വെ​ങ്കി​ൽ മാ​ത്ര​മാ​ണ്​ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി.
അ​തി​ന്​ കു​റ്റം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. രാ​ജ്യ സു​ര​ക്ഷ​ക്കു പു​റ​മേ വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തു​ന്ന​വ​രെ​യും അ​സാ​ധാ​ര​ണ​മാ​യി രാ​ജ്യ​ത്ത് സ്ഥി​ര​സാ​ന്നി​ധ്യ​മാ​യി മാ​റു​ന്ന വി​ദേ​ശി​ക​ളെ​യും ത​ട​വി​ല്‍ വെ​ക്കാ​നും ഈ ​നി​യ​മം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

370ാം വ​കു​പ്പു​പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ്​ വി​ഭ​ജി​ച്ച ജ​മ്മു-​ക​ശ്​​മീ​ർ ദേ​ശ​സു​ര​ക്ഷ നി​യ​മ​ത്തി​നു കീ​ഴി​ലാ​ണ്. മു​ൻ മു​ഖ്യ​മ​ന്ത്രി ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല ഈ ​നി​യ​മ​പ്ര​കാ​രം അ​ഞ്ചു മാ​സ​ത്തി​ല​ധി​ക​മാ​യി ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്നു. യു.​പി​യു​ടെ പ​ല പ​ട്ട​ണ​ങ്ങ​ളി​ലും എ​ൻ.​എ​സ്.​എ പ്രാ​ബ​ല്യ​ത്തി​ലു​ണ്ട്. ത​ല​സ്​​ഥാ​ന​ന​ഗ​ര​മാ​യ ഡ​ൽ​ഹി​യി​ലെ പൊ​ലീ​സ്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റ്​ ഇ​ട്ട​തി​ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കി​ഷോ​ര്‍ ച​ന്ദ്ര വാം​ഗ്‌​ഖേ​മി​നെ എ​ൻ.​എ​സ്.​എ പ്ര​കാ​രം 12 മാ​സം ക​സ്​​റ്റ​ഡി​യി​ൽ​വെ​ച്ച​തും പ​ശു സം​ര​ക്ഷ​ണ​ത്തി​​െൻറ പേ​രി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​ത്ത​ർ​പ്ര​ദേ​ശി​ലും മ​ധ്യ​പ്ര​ദേ​ശി​ലും നി​ര​വ​ധി പേ​ർ​ക്കെ​തി​രെ എ​ൻ.​എ​സ്.​എ ചു​മ​ത്തി​യ​തും ഏ​റെ വി​വാ​ദം സൃ​ഷ്​​ടി​ച്ചി​രു​ന്നു.

Show Full Article
TAGS:Delhi Police Commissioner home ministry india news malayalam news 
News Summary - Home Ministry Order to More Power to Delhi Police Commissioner -India News
Next Story