Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ സന്ദർശനം: കങ്കണ...

മുംബൈ സന്ദർശനം: കങ്കണ റാവുത്തിന്​ വൈ പ്ലസ്​ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രം

text_fields
bookmark_border
മുംബൈ സന്ദർശനം: കങ്കണ റാവുത്തിന്​ വൈ പ്ലസ്​ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രം
cancel

ന്യൂഡൽഹി: മുംബൈ 'പാക്​ അധിനിവേശ കശ്മീർ' എന്ന പരാമർശത്തിൽ പ്രതിഷേധമുയരുന്നതിനിടെ ബോളിവുഡ് നടി കങ്കണ റാവുത്തിന്​ വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒരു സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥൻ, കമാൻഡോകൾ ഉൾപ്പെടെ 11 പൊലീസുകാരും കങ്കണയുടെ സുരക്ഷക്കുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

വൈ പ്ലസ്​ കാറ്റഗറി സുരക്ഷ നൽകിയ ആഭ്യന്തരമന്ത്രാലയത്തിയും മന്ത്രി അമിത്​ ഷാക്കും ​ കങ്കണ ട്വിറ്ററിലൂടെ നന്ദിയറിച്ചു. ''ഒരു രാജ്യസ്നേഹിയുടെ ശബ്ദത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നാണ്​ ഇത്​ തെളിയിക്കുന്നത്​. ബഹുമാനപ്പെട്ട അമിത് ഷായോട് നന്ദിയുണ്ട്​. അദ്ദേഹത്തിന് വേണമെങ്കിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം മുംബൈയിലേക്ക് പോകാമെന്ന്​ എന്നെ ഉപദേശിക്കാമായിരുന്നു. എന്നാൽ അദ്ദേഹം ഇന്ത്യയുടെ മകളെ ബഹുമാനിക്കുകയും അവളുടെ അഭിമാനവും ആത്മവിശ്വാസവും സംരക്ഷിക്കുകയും ചെയ്തു. ആദരവ്. ജയ് ഹിന്ദ്'' - കങ്കണ ട്വിറ്ററിൽ കുറിച്ചു.

സുശാന്ത് സിങ് രാജ്പുത്തിൻെറ മരണത്തിനു പിന്നാലെ ചലച്ചിത്ര മേഖലയില്‍ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച്​ വെളിപ്പെടുത്തൽ നടത്തിയ കങ്കണക്ക്​ വിവിധ കോണുകളിൽ നിന്നും ഭീഷണി ഉയറന്നിരുന്നു. ഈ സാഹചര്യത്തിലാണ്​ വൈ പ്ലസ്​ കാറ്റഗറി എന്നാണ്​ സൂചന.

മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു. തുടർന്ന്​ ബി.ജെ.പി അനുഭാവിയായ കങ്കണക്കെതിരെ ശിവ​േസന നേതാക്കൾ പരസ്യമായി രംഗത്തെത്തി. ഇൗ സാഹചര്യത്തിലാൽ കങ്കണക്ക്​ മുംബൈയിലും സുരക്ഷയൊരുക്കുമെന്ന ഹിമാചൽ പ്രദേശ് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കങ്കണ ഹിമാചല്‍ പ്രദേശി​െൻറ മകളാണെന്നും അതിനാല്‍ തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിൻെറ കടമയാണെന്നും മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അറിയിച്ചു. കങ്കണയുടെ സഹോദരിയും പിതാവും സര്‍ക്കാരിനോട് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട്​ കത്ത്​ നൽകിയിരുന്നു.

മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയെ വനിത നേതാക്കളെ വിട്ട്​ തല്ലിക്കുമെന്ന്​ ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണ പാക് അധീന കശ്മീരിലേക്ക് പോകുന്നതാണ്​ നല്ലതെന്ന്​ ശിവസേന എം.പി സഞ്​ജയ്​ റാവുത്തും പ്രതികരിച്ചിരുന്നു.

നടൻ സുശാന്ത് സിങ് രാജ്പുത്തിൻെറ മരണത്തില്‍ മഹാരാഷ്​ട്ര സർക്കാറിനെതിരെ കങ്കണ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സർക്കാരിനും മുംബൈ പൊലീസിനുമെതിരെ വിമർശനമുയർത്തിയ കങ്കണക്കെതിരെ ആക്ഷേപവുമായി സഞ്ജയ് റാവുത്തും രംഗത്തെത്തി. തുടര്‍ന്നാണ് മുംബൈ പാക്​ അധിനിവേശ കശ്മീർ പോലെയെന്ന് കങ്കണ പ്രസ്താവന ന‌ടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsHome ministryY-plus category security
Next Story