Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിരാഹാരം നിർത്താതെ...

നിരാഹാരം നിർത്താതെ വാങ്ചുക്; പൊതുതാൽപര്യ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും

text_fields
bookmark_border
നിരാഹാരം നിർത്താതെ വാങ്ചുക്; പൊതുതാൽപര്യ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും
cancel
camera_alt

സോനം വാങ്ചുക് നിരാഹാര സമരത്തിൽ

ന്യൂ​ഡ​ൽ​ഹി: നി​രാ​ഹാ​രം 18 ദി​വ​സം പി​ന്നി​ട്ട​തി​ന്റെ ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ​ക്കി​ട​യി​ലും ല​ക്ഷ്യം ക​ണാ​തെ പി​ന്മാ​റി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സോ​നം വാ​ങ്ചു​ക്. അ​തേ​സ​മ​യം, വാ​ങ്ചു​കി​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ണ​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി സ്വീ​ക​രി​ച്ച ഡ​ൽ​ഹി ഹൈ​കോ​ട​തി ഇ​ന്ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കും. സോ​നം വാ​ങ്ചു​കി​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജ​ന്ത​ർ​മ​ന്ത​റി​ൽ സ​മ​രം ന​ട​ത്തു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഇ​ന്ന് ഏ​ക​ദി​ന നി​രാ​ഹാ​ര​മി​രി​ക്കും.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം 18 ദി​വ​സ​മാ​യ​പ്പോ​ൾ സോ​നം വാ​ങ്ചു​കി​ന്റെ ശ​രീ​ര ഭാ​രം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 400 ഗ്രാം ​കു​റ​ഞ്ഞ് 57.15 കി​ലോ​യി​ലെ​ത്തി. വാ​ങ്ചു​ക് അ​ങ്ങേ​യ​റ്റം ദു​ർ​ബ​ല​നാ​യെ​ന്നും 24 മ​ണി​ക്കൂ​റും വൈ​ദ്യ​നി​രീ​ക്ഷ​ണ​ത്തി​ൽ നി​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്നും മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ അ​റി​യി​ച്ചു.

സ​മ​ര​ക്കാ​രു​മാ​യി സം​ഭാ​ഷ​ണം പോ​ലും ന​ട​ത്താ​ൻ ത​യാ​റാ​കാ​തെ ക്രൂ​ര​മാ​കു​ക​യാ​ണ് സ​ർ​ക്കാ​ർ എ​ന്ന് സി.​ജെ.​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ കു​റ്റ​പ്പെ​ടു​ത്തി. പാ​ർ​ല​മെ​ന്റി​ന്റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ​തു​ട​ങ്ങു​ന്ന ഈ ​മാ​സം 20ന് ​ആ​ഹ്വാ​നം ചെ​യ്ത പാ​ർ​ല​മെൻറ് മാ​ർ​ച്ച് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സി.​ജെ.​പി ആ​വ​ശ്യ​​പ്പെ​ട്ടു. സി.​ജെ.​പി സ​മ​രം 27 ദി​വ​സം പി​ന്നി​ട്ടു.

ഒ​രു സാ​മൂ​ഹി​ക മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ജ​ന​വി​രു​ദ്ധ​വും വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യ​തു​മാ​യ സ​ർ​ക്കാ​ർ സ​മീ​പ​ന​ത്തി​നെ​തി​രെ സ​മ​ര​ത്തി​ലാ​ണെ​ന്ന് ഡ​ൽ​ഹി ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ദേ​വേ​ന്ദ്ര കു​മാ​ർ ഉ​പാ​ധ്യാ​യ​യു​ടെ മു​മ്പാ​കെ ആ​ക്ടി​വി​സ്റ്റ് കൂ​ടി​യാ​യ അ​ഡ്വ. രാ​കേ​ഷ് കു​മാ​ർ സൈ​നി ബോ​ധി​പ്പി​ച്ചു.

സ്വ​ന്തം ജീ​വ​ൻ ക​ള​യു​ന്ന സ​മ​ര​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തു​ന്ന​തെ​ന്നും അ​തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും സൈ​നി ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ര​ജി സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന​ും വി​ഷ​യ​ത്തി​ന്റെ അ​ടി​യ​ന്ത​ര സ്വ​ഭാ​വം പ​രി​ഗ​ണി​ച്ച് വ്യാ​ഴാ​ഴ്ച​ത​ന്നെ കേ​സ് പ​രി​ഗ​ണി​ക്കാ​മെ​ന്നും ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ഹൈ​കോ​ട​തി കേ​ന്ദ്ര, ഡ​ൽ​ഹി സ​ർ​ക്കാ​റു​ക​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​ന് നോ​ട്ടീ​സ് അ​യ​ച്ചു.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​മ​ത ബാ​ന​ർ​ജി, സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്, ശി​വ​സേ​ന (യു.​ബി.​ടി) നേ​താ​വ് ഉ​ദ്ധ​വ് താ​ക്ക​റെ, ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ, ശ​ശി ത​രൂ​ർ എം.​പി തു​ട​ങ്ങി​യ​വ​ർ നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hunger strikePILSonam WangchukDelhiHigh court
News Summary - High Court to Hear Wangchuk PIL Today
Next Story