Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാറിന്റെ രാജി; രജിസ്റ്റർ ചെയ്തത് 25 എഫ്.ഐ.ആറുകൾ, 37 പ്രശ്നസാധ്യത പോയിന്റുകളുടെ സുരക്ഷ മുതിർന്ന ഉദ്യോഗസ്ഥർക്ക്

text_fields
bookmark_border
70 കമ്പനി കേന്ദ്രസേനയെ ഇറക്കി, ഇന്റർനെറ്റിനും മെട്രോ സർവിസുകൾക്ക് നിയന്ത്രണം
ഗ്യാനേഷ് കുമാറിന്റെ രാജി; രജിസ്റ്റർ ചെയ്തത് 25 എഫ്.ഐ.ആറുകൾ, 37 പ്രശ്നസാധ്യത പോയിന്റുകളുടെ സുരക്ഷ മുതിർന്ന ഉദ്യോഗസ്ഥർക്ക്
cancel

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഡൽഹിയിൽ ശക്തം. ഒക്ടോബർ രണ്ട് മുതലുള്ള പ്രതിഷേധങ്ങളിൽ 25 എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ളവർക്കെതിരെ മൂന്ന് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. ഡൽഹിയിലെ 37 പ്രശ്നസാധ്യത പോയിന്റുകളുടെ സുരക്ഷ മുതിർന്ന ഉദ്യോഗസ്ഥർക്ക് വീതിച്ച് നൽകി.

ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അടക്കം വിവിധ വിഭാഗങ്ങളിൽ ഉള്ളവരെ ഇന്നത്തെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചു. രാത്രി അവലോകന യോഗം ചേർന്ന് ഡൽഹി പൊലീസ് കമീഷണർ അനുരാഗ് കുമാർ നിയമം ലംഘിച്ച് പ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാൻ 600 ബസ്സുകൾ തയാറാക്കി. പരമാവധി ആളുകളെ തെരുവിലേക്ക് ഇറക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

അഭിജിത് ദീപ്കെ അടക്കം കസ്റ്റഡിയിലായതോടെ സി.ജെ.പിയുടെ ജന്തർമന്തർ സമരം നടന്നില്ല. പ്രതിഷേധം തുടങ്ങും മുമ്പ് നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. ദീപ്കെയെ വിമാനത്തിനുള്ളിൽ കയറിയാണ് കസ്റ്റഡിയിലെടുത്തത്. ജന്തർമന്തറിലേക്ക് തിരിക്കാൻ ഇരുന്ന ധ്രുവ് റാഠിയെ വീട്ടിൽ നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. നേതാക്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് സി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. സി.ജെ.പി സമരത്തിന് പിന്തുണ അറിയിക്കാൻ ഒരുങ്ങിയ സി.പി.എം, എ.എ.പി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയ പിണറായി വിജയൻ, എം.എ. ബേബി, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ തുടങ്ങിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അരവിന്ദ് കെജ്രിവാളിനെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഡൽഹി പൊലീസും സൈനിക അർധ സൈനിക വിഭാഗങ്ങൾക്കും പുറമേ 70 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. ഗതാഗത ക്രമീകരണങ്ങൾ മുതൽ ഇന്റർനെറ്റ്‌ നിരോധനം വരെയുള്ള നടപടികൾ സ്വീകരിച്ച് സമരത്തെ നേരിടാനാണ് പൊലീസ് നീക്കം. 57 മെട്രോ സ്റ്റേഷനുകൾ ഇന്നലെ രാത്രി ഒമ്പത് മുതൽ അടച്ചിട്ടിരിക്കുകയാണ്. ഒപ്പം ജന്തർ മന്തിറിന് ചുറ്റുമുള്ള മേഖലകളിലേക്ക് ഊബർ, ഓല, റാപ്പിഡോ സൈകര്യങ്ങളും ലഭ്യമായിരിക്കില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gyanesh Kumar Resigns; Delhi on High Alert
Next Story