Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാറിന്റെ രാജി; നേഹ ബോറയെ കസ്റ്റഡിയിലെടുത്തു പിന്നീട് മോചിപ്പിച്ചു, പ്രതിഷേധം, സംഘർഷം, കേസുകൾ രജിസ്റ്റർ ചെയ്തു

text_fields
bookmark_border
ഗ്യാനേഷ് കുമാറിന്റെ രാജി; നേഹ ബോറയെ കസ്റ്റഡിയിലെടുത്തു പിന്നീട് മോചിപ്പിച്ചു, പ്രതിഷേധം, സംഘർഷം, കേസുകൾ രജിസ്റ്റർ ചെയ്തു
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു. പ്രതിഷേധത്തിനിടെ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ കൊണ്ടുവന്ന ഒരു ബസ് തകർത്തു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പൊലീസ് വിട്ടയച്ചെങ്കിലും അവർ പിരിഞ്ഞു പോകാൻ തയാറായില്ല. തുടർന്ന് കൂടുതൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് ശ്രമത്തിലാണ് ഡൽഹി പൊലീസ്. എ.ഐ.എസ്.എ നേതാവ് നേഹ ബോറയെ പ്രതിഷേധത്തിനിടയില്‍ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനെതിരെ സംഘടന പൊലീസില്‍ പരാതി നല്‍കി. കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ നേഹ ബോറയെ വിട്ടയച്ചു. എന്നാൽ, നേഹയുടെ ഫോണും ബാഗും നഷ്ടപ്പെട്ടിട്ടുണ്ട്.

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടേയും സംഘടനകളുടെയും പ്രതിഷേധം നടത്തുകയാണ്. ആം ആദ്മി പ്രവർത്തകർ സംഘടിച്ച് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. നാലു ബസുകളിലായാണ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു നീക്കിയത്. ഇന്ത്യ ഗേറ്റിൽനിന്നും ജന്തർ മന്ദറിലേക്ക് വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫ് പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യ ഗേറ്റിന് മുന്നിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുള്ളത്.

രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് കേസെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ രണ്ടും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് എടുത്തത്. ​ഔദ്യോഗിക ഉത്തരവ് ലംഘിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെ ബി.എൻ.എസ് വകുപ്പുകൾ ചുമത്തിയാണഅ കേസെടുത്തത്. എഫ്.ഐ.ആറിൽ വ്യക്തികളെയോ സംഘടനകളെയോ പ്രതി ചേർത്തിട്ടില്ല. എന്നാൽ, എഫ്.ഐ.ആറിൽ പ്രതിഷേധം സംഘടിപ്പിച്ചവരുടെയും സംഘടനകളുടെയും വിവരങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്ത വനിത പ്രവർത്തകരോട് പുരുഷ പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണവുമായി സി.ജെ.പിയും ഐസയും രംഗത്തെത്തി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും. മുൻകരുതൽ നടപടികളുടെ ഭാഗമായി പൊലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gyanesh Kumar Resignation: Neha Bora Detained
Next Story