Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊ​ലീ​സ്...

പൊ​ലീ​സ് ന​ര​നാ​യാ​ട്ടി​ൽ​നി​ന്ന് ര​ക്ഷ​തേ​ടി ഓ​ടി​യ വിദ്യാർഥികൾക്ക് വാതിൽ തുറന്നിട്ട് സിഖ് ഗുരുദ്വാരകൾ

text_fields
bookmark_border
പൊ​ലീ​സ് ന​ര​നാ​യാ​ട്ടി​ൽ​നി​ന്ന് ര​ക്ഷ​തേ​ടി ഓ​ടി​യ  വിദ്യാർഥികൾക്ക് വാതിൽ തുറന്നിട്ട് സിഖ് ഗുരുദ്വാരകൾ
cancel

ന്യൂ​ഡ​ൽ​ഹി: പൊ​ലീ​സ് ന​ര​നാ​യാ​ട്ടി​ൽ​നി​ന്ന് ര​ക്ഷ​തേ​ടി ഓ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും സ​ഹാ​യ​ഹ​സ്ത​വു​മാ​യി വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ട് ഡ​ൽ​ഹി​യി​ലെ സി​ഖ് ഗു​രു​ദ്വാ​ര​ക​ൾ. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക്കെ​തി​രെ നീ​തി തേ​ടി രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മാ​ണ് ബം​ഗ്ലാ സാ​ഹി​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ ഗു​രു​ദ്വാ​ര​ക​ൾ സു​ര​ക്ഷി​ത താ​വ​ള​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജ​ന്ത​ർ മ​ന്ത​റി​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​നു​നേ​രെ തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ൽ 100ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ താ​ൽ​ക്കാ​ലി​ക ടെ​ന്റു​ക​ൾ പൊ​ലീ​സ് പൊ​ളി​ച്ചു​മാ​റ്റു​ക​യും ചെ​യ്തു.

ഇ​തോ​ടെ ക​ന​ത്ത മ​ഴ​യും പൊ​ലീ​സി​ന്റെ ന​ര​നാ​യാ​ട്ടും മൂ​ലം ബു​ദ്ധി​മു​ട്ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യ​ത് ബം​ഗ്ലാ സാ​ഹി​ബ്, റ​കാ​ബ് ഗ​ഞ്ച് സാ​ഹി​ബ്, സി​സ് ഗ​ഞ്ച് സാ​ഹി​ബ് തു​ട​ങ്ങി​യ ഡ​ൽ​ഹി​യി​ലെ ഗു​രു​ദ്വാ​ര​ക​ളാ​ണ്. പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ടി​യ​ന്ത​ര പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കാ​നും വി​ശ്ര​മി​ക്കാ​ൻ വി​രി​പ്പു​ക​ളും വി​ശ​പ്പ​ക​റ്റാ​ൻ ലം​ഗാ​ർ അ​ടു​ക്ക​ള​ക​ളി​ൽ നി​ന്ന് ഭ​ക്ഷ​ണ​വും ചാ​യ​യും ന​ൽ​കാ​നും ഗു​രു​ദ്വാ​ര​യി​ലെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് പൊ​ലീ​സ് വീ​ണ്ടു​മെ​ത്തി ടെ​ന്റു​ക​ൾ ന​ശി​പ്പി​ക്കു​മോ എ​ന്ന ഭ​യം കാ​ര​ണം ജ​ന്ത​ർ മ​ന്ത​റി​ൽ ത​ന്നെ തു​ട​രു​ന്ന​വ​ർ​ക്കാ​യി ഡ​ൽ​ഹി സി​ഖ് ഗു​രു​ദ്വാ​ര മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി​യും ഹേം​കു​ന്ത് ഫൗ​ണ്ടേ​ഷ​ൻ തു​ട​ങ്ങി​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ, മാ​ൻ സി​ങ് റോ​ഡി​ലെ മ​സ്ജി​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളും കു​ടി​വെ​ള്ള​വും ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി സ​മ​ര​ക്കാ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്.

ഭ​ക്ഷ​ണ​പ്പൊ​തി​യുമാ​യി വി​ദ്യാ​ർ​ഥി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ബു​ധ​നാ​ഴ്ച സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക് എ​ത്തി​യ മി​ക്ക​വ​രു​ടെ​യും കൈ​യി​ൽ ഓ​രോ പൊ​തി കാ​ണാ​മാ​യി​രു​ന്നു. സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്ക് വീ​ടു​ക​ളി​ൽ നി​ന്ന് ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടു​വ​ന്ന ഭ​ക്ഷ​ണ​മാ​യി​രു​ന്നു അ​ത്. ആ​രു​ടെ​യും ആ​ഹ്വാ​ന​മി​ല്ലാ​തെ, സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കി​യ​ത്. ആ​വ​ശ്യ​ത്തി​ല​ധി​കം ഭ​ക്ഷ​ണം എ​ത്തി​യ​തോ​ടെ ഇ​നി ആ​രും ഭ​ക്ഷ​ണം കൊ​ണ്ടു​വ​ര​രു​തെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭ്യ​ർ​ഥി​ക്കാ​ൻ ഒ​ടു​വി​ൽ സം​ഘാ​ട​ക​ർ നി​ർ​ബ​ന്ധി​ത​രാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി സ​മ​ര​സ്ഥ​ല​ത്തേ​ക്ക് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത​ത് വ​ലി​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഭ​ക്ഷ​ണം കു​ന്നു​കൂ​ടി​യ​തോ​ടെ അ​ന്നും കൂ​ടു​ത​ൽ ഓ​ർ​ഡ​റു​ക​ൾ ന​ൽ​ക​രു​തെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student protestJantar MantarDelhi
News Summary - Gurudwaras open for students
Next Story