Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ വാഹനങ്ങളിൽ ജാതി ചിഹ്നങ്ങൾ നിരോധിച്ച് ഗുജറാത്ത് സർക്കാർ

text_fields
bookmark_border
https://www.madhyamam.com/tags/private-vehicles
cancel
camera_alt

പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: സ്വകാര്യ വാഹനങ്ങളിൽ ജാതി തിരിച്ചറിയിക്കുന്ന വാക്കുകൾ, ചിത്രങ്ങൾ, ചിഹ്നങ്ങൾ, എഴുത്തുകൾ എന്നിവ പ്രദർശിപ്പിക്കുന്നത് നിരോധിച്ച് ഗുജറാത്ത് സർക്കാർ. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ ഉൾപ്പെടെ ബസുകൾ, ട്രക്കുകൾ തുടങ്ങിയ സ്വകാര്യ വാഹനങ്ങൾക്കും നിരോധനം ബാധകമാണ്. ഇതുസംബന്ധിച്ച് 1989ലെ ഗുജറാത്ത് മോട്ടോർ വാഹന ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ നടപടി സംസ്ഥാനത്ത് ഏറെ പ്രാധാന്യമുള്ളതാണ്. സ്വകാര്യ വാഹനങ്ങളിൽ ജാതി സൂചിപ്പിക്കുന്ന പേരുകളും ചിഹ്നങ്ങളും വ്യാപകമായി പ്രദർശിപ്പിക്കുന്ന പതിവ് ഗുജറാത്തിലുണ്ട്.

2026 നവംബർ 17ന് തുറമുഖ-ഗതാഗത വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് പുതിയ ഭേദഗതി പ്രാബല്യത്തിൽ വന്നത്. 'ഗുജറാത്ത് മോട്ടോർ വെഹിക്കിൾസ് (മൂന്നാം ഭേദഗതി) ചട്ടങ്ങൾ, 2026' എന്ന പേരിലാണ് ഭേദഗതി വിജ്ഞാപനം ചെയ്തത്.

1989ലെ ചട്ടങ്ങളിലെ 125-ാം ചട്ടത്തിലെ ഉപവകുപ്പ് ഒന്നിൽ പരസ്യ ഉപകരണങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച വ്യവസ്ഥയിൽ ജാതി സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ വാഹനങ്ങളിൽ ഇത്തരം അടയാളങ്ങൾ പ്രദർശിപ്പിക്കുന്നതും നിയന്ത്രണത്തിന് കീഴിലായി.

138-ാം ചട്ടത്തിൽ പുതിയ ഉപവകുപ്പ് മൂന്നും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം സംസ്ഥാന സർക്കാർ പൊതുവായോ പ്രത്യേകമായോ ഉത്തരവിലൂടെ അനുമതി നൽകുന്ന സാഹചര്യങ്ങളിലൊഴികെ സ്വകാര്യ വാഹനങ്ങളിൽ പരസ്യ ഉപകരണങ്ങൾ, ജാതി തിരിച്ചറിയിക്കുന്ന ചിഹ്നങ്ങൾ, ചിത്രങ്ങൾ, എഴുത്തുകൾ എന്നിവ പ്രദർശിപ്പിക്കാൻ പാടില്ല.

ഭേദഗതിയുടെ കരട് ചട്ടങ്ങൾ 2026 ജൂൺ 11ന് സർക്കാർ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതുസംബന്ധിച്ച എതിർപ്പുകളും നിർദേശങ്ങളും സമർപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് 30 ദിവസത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ സർക്കാരിന് എതിർപ്പുകളോ നിർദേശങ്ങളോ ലഭിച്ചില്ല. തുടർന്നാണ് അന്തിമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gujarat Bans Caste Symbols Vehicles
Next Story