Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വി​ശാ​ല ഇ​സ്രാ​യേ​ൽ’...

‘വി​ശാ​ല ഇ​സ്രാ​യേ​ൽ’ മി​ഥ്യാ​മോ​ഹം -​ഇ​റാ​ൻ

text_fields
bookmark_border
‘വി​ശാ​ല ഇ​സ്രാ​യേ​ൽ’ മി​ഥ്യാ​മോ​ഹം -​ഇ​റാ​ൻ
cancel

ന്യൂ​ഡ​ൽ​ഹി: ‘വി​ശാ​ല ഇ​സ്രാ​യേ​ൽ’ എ​ന്ന മി​ഥ്യാ മോ​ഹ​വു​മാ​യാ​ണ് ഇ​സ്രാ​യേ​ൽ അ​മേ​രി​ക്ക​യെ യു​ദ്ധ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച​തെ​ന്നും ആ ​മി​ഥ്യാ​മോ​ഹം പി​ന്തു​ട​രു​ന്ന​തി​ൽ നി​ന്ന് ഇ​സ്രാ​യേ​ലി ജ​ന​ത​യെ ത​ട​യാ​നാ​ണ് ത​ങ്ങ​ൾ യു​ദ്ധം ചെ​യ്യു​ന്ന​തെ​ന്നും ഇ​റാ​ൻ. സൗ​ദി മു​ത​ൽ ഒ​മാ​ൻ വ​രെ എ​ല്ലാ​വ​ർ​ക്കും ഇ​ത് ഇ​സ്രാ​യേ​ലി​ന്റെ യു​ദ്ധ​മാ​ണെ​ന്ന് അ​റി​യാ​മെ​ന്നും അ​മേ​രി​ക്ക​യെ അ​വ​ർ ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സ​ഈ​ദ് ഖാ​തി​ബ്സാ​ദെ പ​റ​ഞ്ഞു. ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ട്ടി​ല്ലെ​ന്നും യു.​എ​സ്, ഇ​സ്രാ​യേ​ൽ പ​താ​ക​ക​ളു​ള്ള ക​പ്പ​ലു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് വി​ല​ക്കെ​ന്നും ന്യൂ​ഡ​ൽ​ഹി​യി​ൽ ‘രാ​യ്സീ​ന ഡ​യ​ലോ​ഗി’​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​റാ​ൻ യു.​എ​സ് സൈ​നി​ക താ​വ​ള​ങ്ങ​ൾ മാ​ത്ര​മാ​ണ് ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന് അ​​ദ്ദേ​ഹം തു​ട​ർ​ന്നു. മൊ​സാ​ദും ഇ​സ്രാ​യേ​ലും വ്യാ​ജ ഫ്ലാ​ഗ് ഓ​പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​താ​യി കേ​ൾ​ക്കു​ന്നു​ണ്ട്. എ​ണ്ണ സം​സ്ക​ര​ണ ശാ​ല​ക​ൾ ആ​ക്ര​മി​ക്കാ​നാ​ണ് അ​വ​രു​ടെ നീ​ക്കം. സൈ​പ്ര​സി​നെ ആ​ക്ര​മി​ക്കാ​നും നീ​ക്ക​മു​ണ്ട്. അ​ത് ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള നീ​ക്ക​മ​ല്ലെ​ന്ന് യു.​കെ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. വ്യാ​ജ ഫ്ലാ​ഗ് ഓ​പ​റേ​ഷ​ൻ ന​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടോ അ​തി​ൽ കൂ​ടു​ത​ലോ മൊ​സാ​ദ് സം​ഘ​ങ്ങ​ളെ സൗ​ദി​യി​ലും ഖ​ത്ത​റി​ലും പി​ടി​കൂ​ടി​യ​താ​യി ട​ക്ക​ർ കാ​ൾ​സ​നും പ​റ​ഞ്ഞു. ഇ​റാ​ന് അ​ങ്ങ​നെ​യൊ​രു ല​ക്ഷ്യ​മി​ല്ല. സം​ഘ​ർ​ഷം മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കാ​തി​രി​ക്കാ​നാ​ണ് ഇ​റാ​ന്റെ ശ്ര​മം. ഈ ​സം​ഭ​വ​ങ്ങ​ളി​ൽ അ​വ​ർ​ക്ക് ക​ടു​ത്ത ആ​ശ​ങ്ക​യു​ണ്ട്.

മേ​ഖ​ല​യി​ലെ സു​ഹൃ​ദ് രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​തേ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ട്. നി​ല​നി​ൽ​പി​നെ ത​ന്നെ ബാ​ധി​ക്കു​ന്ന​താ​ണ് ഈ ​യു​ദ്ധം. അ​തി​നാ​ൽ എ​ല്ലാ​വ​രെ​യും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ്. ഒ​രു രാ​ഷ്ട്രം മ​റ്റൊ​രു രാ​ഷ്‍ട്ര​ത്തി​ന്‍റെ ത​ല​വ​നെ വ​ധി​ക്കു​ന്ന​ത് ഒ​ന്നാ​ലോ​ചി​ച്ചു നോ​ക്കൂ.

ഇ​ന്ത്യ​ക്ക് പാ​കി​സ്താ​നു​മാ​യി ബ​ന്ധ​മു​ണ്ടാ​കാം. അ​ത് ഏ​റി​യും കു​റ​ഞ്ഞു​മി​രി​ക്കും. അ​സ​ർ​ബൈ​ജാ​നും അ​ർ​മീ​നി​യ​യും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കാം. എ​ന്നാ​ൽ, രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഒ​രു രാ​ഷ്‍ട്ര​ത്തി​ന്‍റെ ത​ല​വ​നെ ത​ന്നെ ഉ​ന്ന​മി​ടാ​മെ​ന്നാ​ണോ? കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത കാ​ര്യ​മാ​ണി​ത്. അ​താ​ണ് പു​തി​യ കീ​ഴ്‌​വ​ഴ​ക്ക​മെ​ങ്കി​ൽ, അ​ത് അ​ങ്ങേ​യ​റ്റം അ​പ​ക​ട​ക​ര​മാ​ണ്. ഈ ​യു​ദ്ധം മേ​ഖ​ല​യെ ആ​കെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​റു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranIsrael
News Summary - 'Greater Israel' illusion - Iran
Next Story