Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറോണ: ഇന്ത്യക്കാരെ...

കൊറോണ: ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം; ഡോക്​ടർമാരുടെ സംഘം ഇറാനിലെത്തി

text_fields
bookmark_border
കൊറോണ: ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം; ഡോക്​ടർമാരുടെ സംഘം ഇറാനിലെത്തി
cancel

ന്യൂഡൽഹി: കൊറോണ വൈറസ്​ ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ശ്രമം ആരംഭിച്ചതായി കേന്ദ്രവിദേശകാര്യ മന്ത്രി ഡോ. എസ്​. ജയ്​ശങ്കർ. പരിശോധനക്കുള്ള ഡോക്​ടർമാരുടെ സംഘം ഇന്ന് ​ ഇറാനിലെ ഖ്വാമിലെത്തും. ഇന്ത്യൻ പൗരൻമാരെ തിരി​ച്ച്​ കൊണ്ടുവരുന്നത്​ സംബന്ധിച്ച്​ ഇറാൻ അതികൃതരുമായി ചർച്ച നടക്കുന്നുണ്ടെന്നും ജയ്​ശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു.

പൂണെയിലെ നാഷനൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡോക്​ടറും ഇന്ത്യൻ ​മെഡിക്കൽ റിസർച്ച്​ കൗൺസിലിൽ നിന്നുള്ള നാലു ഡോക്​ടർമാരും അടങ്ങുന്ന സംഘം ബുധനാഴ്​ചയാണ്​ ഇറാനിലേക്ക്​ തിരിച്ചത്​. ഇറാൻ അധികൃതരുടെ അനുമതിയോടെ വൈറസ്​ പരിശോധനക്കുള്ള ലബോറട്ടറി ഒരുക്കാനായാണ്​ സംഘം ഖ്വാമിലേക്ക്​ തിരിച്ചത്​.

ഇറാനിലുള്ള വിദ്യാർഥികളുടെയും തീർത്ഥാടകരുടെയും കുടുംബാംഗങ്ങളുടെ ആശങ്ക മുൻനിർത്തി മന്ത്രിമാരുടെ സംഘം നിരന്തരം അവിടത്തെ സാഹചര്യം വിലയിരുത്തുണ്ട്​. ഇന്ത്യയിൽ നിന്നുള്ള ഡോക്​ടർമാരുടെ സംഘം എത്തിയതായും ഇന്ന്​ വൈകി​ട്ടോടെ ഖ്വാമിൽ ക്ലിനിക്​ തുടങ്ങുമെന്നും ജയ്​ശങ്കർ അറിയിച്ചു.

നിലവിൽ 1200 ഓളം ഇന്ത്യക്കാരാണ്​ ഇറാനിലുള്ളത്​. ഇതിൽ കൂടുതലും വിദ്യാർഥികളും തീർത്ഥാടകരുമാണ്​. തെഹ്​റാനിലും ഖ്വാമിലും കുടുങ്ങികിടക്കുന്നവർ ഇന്ത്യയിലേക്ക്​ തിരിച്ചെത്തിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranindia newscorona virusQomIndia News
News Summary - Govt working with Iran to bring back Indians, doctors to reach Qom - India news
Next Story