Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘​ശൗചാലയത്തിന്‍റെ...

‘​ശൗചാലയത്തിന്‍റെ മുമ്പിൽ നിന്നുള്ള സെൽഫിയില്ലെങ്കിൽ ശമ്പളമില്ല​​’- യു.പിയിൽ അപൂർവ ഉത്തരവ്​

text_fields
bookmark_border
‘​ശൗചാലയത്തിന്‍റെ മുമ്പിൽ നിന്നുള്ള സെൽഫിയില്ലെങ്കിൽ ശമ്പളമില്ല​​’- യു.പിയിൽ അപൂർവ ഉത്തരവ്​
cancel

സിതാപൂർ: ഉത്തർപ്രദേശിലെ സിതാപൂരിൽ സർക്കാർ ഉദ്യോഗസ്​ഥർക്ക്​ ഇൗ മാസത്തെ ശമ്പളം കിട്ടണമെങ്കിൽ ഒരു കടമ്പ കടക്കണം. മ​റ്റൊന്നുമല്ല, ഒരു സെൽഫിയെടുത്ത്​ സമർപ്പിക്കണം. വെറുതെ എടുത്താൽ പോര, സ്വന്തം വീട്ടിലെ ശൗചാലയത്തിനു മുമ്പിൽ നിന്നുള്ള സെൽഫിയാണ്​ നൽകേണ്ടത്​.

സിതാപൂർ ജില്ല മജിസ്​ട്രേറ്റാണ്​ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സ്വച്ഛ്​ ഭാരത്​ മിഷ​​​​െൻറ കാര്യക്ഷമത ഉറപ്പാക്കാനായി ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയത്​. കൂടാതെ ഒാരോ വീട്ടിലും ശൗചാലയം ഉണ്ടെന്ന്​ ഉറപ്പിക്കുന്നതിനായി ശൗചാലയമുണ്ടെന്ന സർട്ടിഫിക്കറ്റും തെളിവായി സമർപ്പിക്കണമെന്നും മജിസ്​ട്രേറ്റിന്‍റെ ഉത്തരവിൽ പറയുന്നു.

സിതാപൂർ ജില്ലയിലെ തുറസായ സ്​ഥലങ്ങളെ മലവിസർജ്ജന മുക്തമാക്കുകയാണ്​ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്​. ഉത്തരവ്​ അനുസരിച്ചില്ലെങ്കിൽ ഉദ്യോഗസ്​ഥർക്ക്​ മെയ്​ മാസത്തിലെ ശമ്പളം തടസപ്പെടുമെന്ന മുന്നറിയിപ്പും ഉത്തരവിൽ നൽകുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govtgovt employeesmalayalam newsSitapurselfies in front of toiletsSwacch BharatUttar Pradesh
News Summary - Govt employees asked to take selfies in front of toilets in Sitapur-india news
Next Story