‘സർക്കാർ താലിബാന് ആംബുലൻസ് നൽകുന്നു സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് ഇല്ലെന്ന്’ ആപ് എം.പി സൗരഭ് ഭരദ്വാജ്
text_fieldsസൗരഭ് ഭരദ്വാജ് വാർത്ത ലേഖകരെ കാണുന്നു
ഡൽഹി: ആം ആദ്മി പാർട്ടി (ആപ്) നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജും മറ്റ് പാർട്ടി നേതാക്കളും ഇന്ന് ലോക് നായക് ജയ് പ്രകാശ് (എൽ.എൻ.ജെ.പി) ആശുപത്രി സന്ദർശിച്ച് ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചിരുന്നു. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ, ഇരകൾക്ക് അടിസ്ഥാന വൈദ്യസഹായം പോലും നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഭരദ്വാജ് ആരോപിച്ചു. സംഭവത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുമ്പോൾ, സർക്കാർ സമൂഹമാധ്യമത്തിലൂടെ മാത്രമെ അനുശോചനം രേഖപ്പെടുത്താറുള്ളൂ. ഇന്നലത്തെ സ്ഫോടനത്തിനുശേഷം എൽ.എൻ.ജെ.പിയിലും ഇതുതന്നെ സംഭവിച്ചു; ആർക്കും ആംബുലൻസ് സൗകര്യം ലഭിച്ചില്ല.
മോദി സർക്കാറിനെതിരെ ഭരദ്വാജ് പറഞ്ഞു, കേന്ദ്ര സർക്കാർ സ്വന്തം പൗരന്മാരെക്കാൾ മറ്റുള്ളവർക്ക് മുൻഗണന നൽകുന്നു. ഈ സർക്കാർ താലിബാന് ആംബുലൻസുകൾ നൽകുന്നു, പക്ഷേ ഇവിടെ ഇരകൾക്ക് ഒരു സൗകര്യവും നൽകുന്നില്ല. കുടുംബങ്ങൾ സ്വന്തം നിലയിൽ രക്ഷപ്പെടാൻ നിർബന്ധിതരാവുകയാണ്.സ്ഫോടനത്തിനു ശേഷം രാജ്യത്ത് ഇല്ലാത്തതിന് പ്രധാനമന്ത്രിയെ ആം ആദ്മി നേതാവ് വിമർശിച്ചു, ഒരു വശത്ത്, രാജ്യത്ത് നടക്കുന്ന ഏതൊരു ഭീകരാക്രമണത്തെയും യുദ്ധമായി കണക്കാക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നിട്ടും, ഡൽഹിയിൽ ഒരു ആക്രമണം നടന്നപ്പോൾ പ്രധാനമന്ത്രി വിദേശ പര്യടനത്തിലാണ്.
സ്ഫോടനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദർശിച്ചതിൽ ആപ് എം.പി സഞ്ജയ് സിങ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ചേരികൾ കത്തുകയാണ്, മോദി സ്വയം ആസ്വദിക്കുകയാണ്. രാജ്യം വേദനയിലാണ്, മോദി വിമാനത്തിലുമാണ് എന്ന് സിങ് പറഞ്ഞു.
ചെങ്കോട്ട സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) ഔദ്യോഗികമായി കൈമാറിയ സമയത്താണ് ആപ് നേതാവിന്റെ പരാമർശം. സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം തുടരുന്നതിനാൽ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സുരക്ഷ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

