Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോദ്സെ നാടകത്തെ ചൊല്ലി സംഘര്‍ഷം
text_fieldsbookmark_border
ഒൗറംഗാബാദ്: മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോദ്സെയുടെ ചരിത്രം ഇതിവൃത്തമാക്കുന്ന ‘‘ഹേ റാം നാഥുറാം’’ നാടകത്തെച്ചൊല്ലി ശിവസേനയും സാംബാജി ബ്രിഗേഡും തമ്മില്‍ സംഘര്‍ഷം. ഒൗറംഗാബാദിലെ മഹയിലാണ് സംഭവം. നാടകം ഗോദ്സയെ മഹത്വവത്കരിക്കുന്നുവെന്ന് ആരോപിച്ചാണ് സാംബാജി ബ്രിഗേഡ് പ്രദര്‍ശനം തടയാന്‍ ശ്രമിച്ചത്.
പ്രതിഷേധിക്കാരെ നേരിടാന്‍ ശിവസേന പ്രവര്‍ത്തകര്‍ എത്തിയതോടെ രംഗം കലുഷമായി. സംഭവത്തില്‍ ഇരു വിഭാഗത്തിലെയും ഏതാനും പേര്‍ക്ക് നേരിയ തോതില്‍ പരിക്കേറ്റു. ഇരുവിഭാഗവും പരാതി നല്‍കിയിട്ടില്ളെന്ന് പൊലീസ് പറഞ്ഞു.
മറാത്ത രാജാവായിരുന്ന ശിവജിയുടെ മകന്‍ സാംബാജിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന മറാത്തവാദ സംഘടനയാണ് സാംബാജി ബ്രിഗേഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
