Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ വീണ്ടും ഓടുന്ന...

ഡൽഹിയിൽ വീണ്ടും ഓടുന്ന ബസിൽ കൂട്ടബലാത്സംഗം

text_fields
bookmark_border
ഡൽഹിയിൽ വീണ്ടും ഓടുന്ന ബസിൽ കൂട്ടബലാത്സംഗം
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ഓ​ടു​ന്ന ബ​സി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗം. സ്വ​കാ​ര്യ സ്ലീ​പ്പ​ർ ബ​സി​ലാ​ണ് 30കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ, വി​വാ​ഹി​ത​യും മൂ​ന്ന് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ സ്ത്രീ​യെ​യാ​ണ് ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്‌​ട​റും ബ​സി​ൽ വ​ലി​ച്ചു​ക​യ​റ്റി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. ഇ​രു​വ​രെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മം​ഗോ​ൾ​പു​രി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. നാം​ഗ്ലോ​യ് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട ബ​സി​ലേ​ക്ക് സ്ത്രീ​യെ വ​ലി​ച്ചു​ക​യ​റ്റി ബ​സ് ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ക​ളെ പി​ടി​കൂ​ടി, ബ​സ് പി​ടി​ച്ചെ​ടു​ത്തെ​ന്നും പൊ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ വി​ക്രം സി​ങ് അ​റി​യി​ച്ചു. ബ​സ് ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഓ​ടി ഏ​ഴ് കി​ലോ​മീ​റ്റ​റോ​ള​മാ​ണ് ചു​റ്റി​ക്ക​റ​ങ്ങി​യ​ത്. 2012ൽ ​ന​ഗ​ര​ത്തെ ന​ടു​ക്കു​ക​യും രോ​ഷം​കൊ​ള്ളി​ക്കു​ക​യും ചെ​യ്ത നി​ർ​ഭ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണ് സം​ഭ​വം. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 64 (1), 70 (1), 3 (5) വ​കു​പ്പു​ക​ൾ​ക്ക് കീ​ഴി​ൽ മേ​യ് 12നാ​ണ് സ്ത്രീ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് കേ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്നും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

നി​ർ​ഭ​യ കേ​സി​ൽ​നി​ന്ന് ന​മ്മ​ൾ ഒ​ന്നും പ​ഠി​ച്ചി​ല്ലെ​ന്നും ഈ ​സം​ഭ​വം സ​മൂ​ഹ​ത്തി​നാ​കെ ക​ള​ങ്ക​മാ​ണെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ എ​ക്‌​സി​ൽ കു​റി​ച്ചു. ആം ​ആ​ദ്‍മി പാ​ർ​ട്ടി നേ​താ​വ് സൗ​ര​ഭ് ഭ​ര​ദ്വാ​ജും സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gangrapeDelhiWomen Assault
News Summary - Gang rape again in a moving bus in Delhi; woman assaulted in private sleeper bus
Next Story