വ്യാജ നെയ്യ് നിർമാണ ശൃംഖലയെ തകർത്ത് എഫ്.എസ്.എസ്.എ.ഐ: ഡൽഹിയിലും ഹരിയാനയിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 6,500 ലിറ്റർ വ്യാജ നെയ്യ്
text_fieldsന്യൂഡൽഹി: വ്യാജ നെയ്യ് നിർമിച്ച് വിതരണം നടത്തിയിരുന്ന ശൃംഖലയെ വലയിലാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). ഡൽഹിയിലും ഹരിയാനയിലുമായി നടത്തിയ സംയുക്ത റെയ്ഡുകളിൽ 6,500 ലിറ്ററിലധികം വ്യാജ നെയ്യും അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തു. എഫ്.എസ്.എസ്.എ.ഐ നോർത്തേൺ റീജണൽ ഓഫീസ് ഡയറക്ടർ ദേവേഷ് കുമാർ മാഹ്ളയുടെ നേതൃത്വത്തിൽ സെൻട്രൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും (സി.എഫ്.എസ്.ഒ) പ്രാദേശിക പൊലീസും ചേർന്നായിരുന്നു റെയ്ഡ്.
പ്രീമിയം പശു നെയ്യ്, ഓർഗാനിക് നെയ്യ് എന്ന പേരിൽ മാധ്യമങ്ങളിൽ വന്ന പരസ്യങ്ങളിൽ എഫ്.എസ്.എസ്.എ.ഐ ലൈസൻസ് വിവരങ്ങളോ കൃത്യമായ ലേബലിംഗോ ഇല്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതേ തുടർന്ന് ഉപഭോക്താക്കളെന്ന വ്യാജേന ഉത്ന ങ്ങൾ വാങ്ങിയ ഉദ്യോഗസ്ഥർ അത് പരിശോധനയ്ക്കായി അയച്ചു. യഥാർഥ നെയ്യിന് പകരം സസ്യ എണ്ണകളും മറ്റ് പാൽ ഇതര വസ്തുക്കളുമാണ് ഇതിൽ അടങ്ങിയിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ലബോറട്ടറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പ്രതികൾക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേ സമയം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മായം ചേർത്ത വസ്തുക്കൾ വിൽപന നടത്തുന്നതിനെതിരെ 'സീറോ ടോളറൻസ്' നയമാണ് എഫ്.എസ്.എസ്.എ.ഐ പിന്തുടരുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ഭക്ഷ്യ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നമ്പർ, നിർമാതാവിന്റെ വിവരങ്ങൾ, ലേബലിംഗ്, പാക്കേജിംഗ് എന്നിവ പരിശോധിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടൊപ്പം കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഉത്പന്നങ്ങൾ വാങ്ങരുതെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

