Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചരിത്രത്തിലാദ്യം;...

ചരിത്രത്തിലാദ്യം; ഇന്ത്യയിൽ നാല് വനിത ചീഫ് ജസ്റ്റിസുമാർ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു

text_fields
bookmark_border
ചരിത്രത്തിലാദ്യം; ഇന്ത്യയിൽ നാല് വനിത ചീഫ് ജസ്റ്റിസുമാർ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രേ​സ​മ​യം നാ​ല് വ​നി​ത​ക​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഹൈ​കോ​ട​തി​ക​ളി​ൽ ചീ​ഫ് ജ​സ്റ്റി​സു​മാ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. സി​ക്കിം ഹൈ​കോ​ട​തി​യി​ൽ നി​ന്നു​ള്ള ജ​സ്റ്റി​സ് മീ​നാ​ക്ഷി മ​ദ​ൻ റാ​യി​യെ പ​ട്ന ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ച്ച​തോ​ടെ​യാ​ണ് രാ​ജ്യം അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സു​നി​ത അ​ഗ​ർ​വാ​ൾ, മേ​ഘാ​ല​യ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് രേ​വ​തി മോ​ഹി​തേ ദേ​രെ, ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ലി​സ ഗി​ൽ എ​ന്നി​വ​രാ​ണ് നി​ല​വി​ലെ മ​റ്റ് വ​നി​താ ചീ​ഫ് ജ​സ്റ്റി​സു​മാ​ർ.

അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യി​ൽ നി​ന്നു​ള്ള ജ​സ്റ്റി​സ് സു​നി​ത അ​ഗ​ർ​വാ​ൾ 2023 ജൂ​ലൈ മു​ത​ൽ ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രു​ക​യാ​ണ്. ബോം​ബെ ഹൈ​കോ​ട​തി​യി​ൽ​നി​ന്നു​ള്ള ജ​സ്റ്റി​സ് രേ​വ​തി മോ​ഹി​തേ ദേ​രെ 2026 ജ​നു​വ​രി 10നാ​ണ് മേ​ഘാ​ല​യ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ത​യാ​യ​ത്. പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി​യി​ൽ നി​ന്നു​ള്ള ജ​സ്റ്റി​സ് ലി​സ ഗി​ൽ 2026 ഏ​പ്രി​ൽ 25നാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​കോ​ട​തി​യു​ടെ ചീ​ഫ് ജ​സ്റ്റി​സാ​യി ചു​മ​ത​ല​യേ​റ്റ​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം പ​ര​മാ​വ​ധി മൂ​ന്ന് സ്ഥി​രം വ​നി​താ ചീ​ഫ് ജ​സ്റ്റി​സു​മാ​ർ മാ​ത്ര​മാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യി​രു​ന്ന​ത്. 2018ൽ ​ഒ​രേ​സ​മ​യം നാ​ല് വ​നി​താ ജ​ഡ്ജി​മാ​ർ ഹൈ​കോ​ട​തി​ക​ളു​ടെ ത​ല​പ്പ​ത്ത് വ​ന്നി​രു​ന്നെ​ങ്കി​ലും അ​തി​ൽ ഒ​രാ​ൾ ആ​ക്ടി​ങ് ചീ​ഫ് ജ​സ്റ്റി​സാ​യി​രു​ന്നു. നി​ല​വി​ൽ രാ​ജ്യ​ത്തെ ഹൈ​കോ​ട​തി ജ​ഡ്ജി​മാ​രി​ൽ 14.85 ശ​ത​മാ​ന​മാ​ണ് വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenpatnaMeghalayaGujaratSikkimHigh CourtsChief Justices
News Summary - For the first time in history; India has four women Chief Justices
Next Story