Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Car
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ നിർത്തിയിട്ട...

യു.പിയിൽ നിർത്തിയിട്ട കാറിൽ കുടുങ്ങി നാലുകുട്ടികൾ ശ്വാസംമുട്ടി മരിച്ചു

text_fields
bookmark_border

ലഖ്​​േനാ: വീട്ടുമുറ്റത്ത്​ പാർക്ക്​ ചെയ്​തിരുന്ന കാറിനുള്ളിൽ കുടുങ്ങി നാലുകുട്ടികൾക്ക്​ ദാരുണാന്ത്യം. ഉത്തർപ്രദേശ്​ ഭാഗ്​പതി​െല ചാന്ദിനഗർ പ്രദേശത്താണ്​ സംഭവം.

വീടിന്​ പുറത്ത്​ രാജ്​കുമാർ എന്നയാൾ പാർക്ക്​ ​െചയ്​തിരുന്ന കാറിൽ കയറിയിരുന്ന്​ അയൽവാസികളായ അഞ്ചുകുട്ടികൾ കളിക്കുകയായിരുന്നു. അതി​നിടെ കാർ ഓ​ട്ടോലോക്കായി. നാലുപേരും സംഭവ സ്​ഥലത്തുവെച്ചുതന്നെ മരിച്ചു.

'ഓ​ട്ടോ​േലാക്ക്​ ആ​യതോടെ അഞ്ചുകുട്ടികളും കാറിനുള്ളിൽ കുടുങ്ങി. നാലു​കുട്ടികൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്​. മൃതദേഹങ്ങൾ പോസ്റ്റമോർട്ടത്തിന്​ അയച്ചു' -ഖേഗ്ര സി.ഒ എം.എസ്​ റാവത്ത്​ പറഞ്ഞു.

ശ്വാസംമുട്ടിയാണ്​ ഇവരുടെ മരണം. മരിച്ചവരിൽ രണ്ടു പെൺകുട്ടികളും രണ്ട്​ ആൺകുട്ടികളും ഉൾപ്പെടും. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

കുട്ടികളുടെ മരണത്തെ തുടർന്ന്​ കാർ ഉടമക്കെതിരെ അയൽവാസികൾ രംഗത്തെത്തി. ഉടമയുടെ നിസംഗതയാണ്​ അപകടത്തിന്​ കാരണമെന്ന്​ അയൽവാസികൾ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child DeathCarsuffocationUttar Pradesh
News Summary - Four children die due to suffocation after being trapped in car in UP’s Bagpat
Next Story