Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ എം.എൽ.എയുടെ മകൻ...

മുൻ എം.എൽ.എയുടെ മകൻ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ

text_fields
bookmark_border
മുൻ എം.എൽ.എയുടെ മകൻ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ
cancel
camera_alt

 ബോ​ൾ ഷെ​ട്ടി, ക​ത്തി​യ കാ​ർ

ബംഗളൂരു: ബെളഗാവി ജില്ലയിലെ ബെയ്‌ൽഹോങ്കൽ മണ്ഡലം മുൻ എം.എൽ.എ ബാബുറാവു ബോൾഷെട്ടിയുടെ മകൻ രാജു ബോൾഷെട്ടിയെ (53) കാറിനുള്ളിൽ പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ധാർവാഡ് താലൂക്കിലെ രാമപൂർ വനമേഖലയിൽ വിജനമായ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മുനീറ ഷെരീഫ് ദില്ലുനൈക(34), മൃത്യുഞ്ജയ് ദേവപ്പ കമ്പാർ(26), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് അറസ്റ്റിലായതെന്ന് ധാർവാഡ് ജില്ല പൊലീസ് സൂപ്രണ്ട് ഗുഞ്ചൻ ആര്യ പറഞ്ഞു. എല്ലാവരും ബെയ്‌ൽഹോങ്കൽ താലൂക്കിലെ ബിദരഗഡ്ഡി നിവാസികളാണ്. ധാർവാഡ് താലൂക്കിലെ റാംപൂർ ഗ്രാമത്തിലെ റെയിൽവേ ട്രാക്കിനടുത്തുള്ള വിജന സ്ഥലത്താണ് കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത വിധം കരിഞ്ഞ നിലയിലാണ് ജഡം.

സംഭവം ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം.കൊലപ്പെടുത്തിയ ശേഷം കാറിനുള്ളിലിട്ട് കത്തിനശിച്ചു എന്നാണ് സൂചന. പ്രതികാര നടപടിയുടെ ഭാഗമായി നടത്തിയ കൃത്യത്തിന്റെ കാരണം പൊലീസ് അന്വേഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAdeadSong
News Summary - Former MLA’s Son Found Dead Inside Car
Next Story