Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയ്ഷെ കമാൻഡർ സാഹിദ് വാനിയടക്കം അഞ്ച് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു

text_fields
bookmark_border
kashmir encounter
cancel
camera_alt

പ്രതീകാത്മക ചിത്രം

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് കമാൻഡർ സാഹിദ് വാനി ഉൾപ്പെടെ അഞ്ച് ഭീക​രരെ വധിച്ചതായി സൈന്യം.

ബുഡ്ഗാമിലും പുൽവാമയിലുമുണ്ടായ രണ്ട് വ്യത്യസ്ഥ ഏറ്റുമുട്ടലുകളിലാണ് സുരക്ഷസേന ഭീകരരെ വധിച്ചതെന്ന് പൊലീസ് പറഞ്ഞു. ലഷ്കറെ ത്വയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പൊലീസിലെ ഐ.ജി വിജയ് കുമാർ പറഞ്ഞു. പുൽവാമയിൽ നാലുപേരെയും ബുഡ്ഗാമിൽ ഒരാളെയു​മാണ് വധിച്ചത്.

ഈ വർഷം ഇതുവരെ 11ഏറ്റുമുട്ടലുകളിയി പാകിസ്താനിൽ നിന്നുള്ള എട്ടുപേരടക്കം 21 ഭീകരരെ വധിച്ചതായി കുമാർ പറഞ്ഞു. നേരത്തെ ഭീകരരുടെ വെടിയേറ്റ് പൊലീസുകാരൻ മരിച്ചിരുന്നു. ഹെഡ് കോൺസ്റ്റബിൾ അലിമുഹമ്മദാണ് അനന്ത്നാഗിൽ മരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - five terrorists including Jaish-e-Mohammed commander Zahid Wani killed in encounter
Next Story