1990 കുപ്പി മദ്യം ഡെൽഹിയിൽ നിന്ന് മോഷ്ടിച്ച് കടത്താൻ ഒട്ടകപ്പുറത്ത് യാത്ര; അഞ്ചംഗ സംഘവും ഒട്ടകങ്ങളും പിടിയിൽ
text_fieldsന്യൂഡൽഹി: മദ്യം മോഷ്ടിച്ചു കടത്താൻ തെക്കൻ ഡെൽഹിയിൽ ഒരു സംഘം കണ്ടെത്തിയ എളുപ്പമുള്ള മാർഗമായിരുന്നു ഒട്ടകങ്ങൾ. രാജ്യത്ത് ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത രസകരമായ മാർഗമാണ് ഈ മോഷ്ടാക്കൾ അവലംബിച്ചത്.
രാജസ്ഥാനിൽ പോയി 80, 000 രൂപ കൊടുത്ത് രണ്ട് ഒട്ടകങ്ങളെ വാങ്ങി. പിന്നെ അനധികൃത മദ്യ ബോട്ടിലുകൾ ചെറിയ ചെറിയ ചാക്കുകളിലാക്കി ഒട്ടപ്പുറത്തു വച്ച് കടത്തി. ആരും സംശയിക്കാത്ത തരത്തിൽ ചെറിയ റോഡുകളിലൂടെ ഒട്ടകപ്പുറത്തു കയറി നഗരങ്ങൾ താണ്ടിയെത്തി.
അഞ്ചുപേരുടെ സംഘമാണ് 1990 ചെറു മദ്യ ബോട്ടിലുകളും 24 ബിയറുമായി ഒട്ടകപ്പുറത്ത് തെക്കൻ ഡെൽഹിയിലെത്തിയത്. പ്രധാന റോഡിലെ പോലീസ് ചെക്കിങ് ഒഴിവാക്കാനായി ഇവർ നാട്ടിടവഴികളും കാടുമൊക്കെ കടന്നാണ് എത്തിയത്. എന്നാൽ ആരോ വിവരം ചോർത്തി നൽകിയതോടെ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു.
സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിൽ ആക്കുകയും ഒട്ടകങ്ങളെ സുരക്ഷിതമായ സ്ഥാനത്ത് സൂക്ഷിച്ചിരിക്കുകയുമാണ്. കുറെക്കാലമായി സംഘം ഇത്തരത്തിൽ അനധികൃത മദ്യവും മോഷണ സാമഗ്രികളുമായി അനായാസം കടന്നു പോയിരുന്നു. കുതുകകരമായ ഇവരുടെ യാത്ര പക്ഷേ പോലീസിന്റെ കണ്ണു വെട്ടിച്ചായിരുന്നു.
ഒട്ടകങ്ങളെ മൃഗസംരക്ഷണ വകുപ്പിന് പൊലീസ് പിന്നീട് കൈമാറി. ഡെൽഹിയിൽ മദ്യത്തിന് വിലക്കുറവായതിനാൽ ഇവിടെ നിന്ന് വാങ്ങി പുറത്ത് കൊണ്ടുപോയി കച്ചവടം ചെയ്യുന്ന സംഘങ്ങൾ ഇവിടെ വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

