Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2026 8:00 AM IST Updated On
date_range 20 April 2026 11:10 PM ISTബംഗാളിൽ ആദ്യഘട്ട പ്രചാരണം അവസാനഘട്ടത്തിൽ
text_fieldsbookmark_border
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ചൊവ്വാഴ്ച സമാപിക്കും. ഏപ്രിൽ 23ന് 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലെ വോട്ടർമാരാണ് വിധിയെഴുതുക. ശേഷിക്കുന്ന 142 മണ്ഡലങ്ങളിൽ ഏപ്രിൽ 29നാണ് വോട്ടെടുപ്പ്. മുൻകാലങ്ങളിൽ രണ്ടിലേറെ ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് കേന്ദ്ര സേനകളെ മുൻകൂട്ടിത്തന്നെ വിന്യസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

