Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒടുവിൽ മുട്ടുമടക്കി;...

ഒടുവിൽ മുട്ടുമടക്കി; ആഹ്ലാദത്തിൽ പാറിപ്പറന്ന് പാറ്റകൾ

text_fields
bookmark_border
cjp protest
cancel

ന്യൂഡൽഹി: ഡൽഹി ജന്തർ‍ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനൊടുവിൽ പാറ്റകൾക്കു മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ഡൽഹിയിൽ സി.ജെ.പി സമരം ഫലം കണ്ടു. ഡൽഹി ജന്തർ മന്തറിൽ ആഹ്ലാദത്തിമിർപ്പിൽ പാറ്റകൾ പാറിപ്പറക്കുകയാണ്. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെയും സി.ജെ.പി അധ്യക്ഷൻ അഭിജീത് ദിപ്കെയുടെയും പ്രയത്നത്തിൽ ജനാധിപത്യം വിജയിച്ച സന്തോഷത്തിൽ ഡൽഹിയിലും മറ്റു നഗരങ്ങളിലും സി.ജെ.പി പ്രവർത്തകർ ആഘോഷ പ്രകടനം നടത്തുകയാണ്.

പ്രവർത്തകർ നൃത്തംവെക്കുകയും ഇന്ത്യൻ പതാകയും ഭരണഘടനയുമേന്തി തെരുവുകളിൽ മുദ്രാവാക്യം വിളിക്കുകയും ആവേശം പ്രകടിപ്പിക്കുകയും ചെയ്യുകയാണ്. വിജയത്തിന്റെ വാക്യങ്ങളെഴുതിയ പ്ലക്കാർഡുകളും ഭരണഘടനയും കൈയിൽപിടിച്ച് ഡൽബി തെരുവുകളിൽ സി.ജെ.പി പ്രവർത്തകർ ആരവങ്ങൾ മുഴക്കുകയാണ്. ദിവസങ്ങളോളമായി തുടരുന്ന നിരാഹാരത്തിനും സമരത്തിനുമാണ് ഇതോടെ അറുതിയായത്.

നിരന്തരമായ ഉറച്ച നിലപാടുകളും വിദ്യാർഥികളുടെ സമാധാനപരമായ സമരം അടിച്ചമർത്താൻ കേന്ദ്രം ശ്രമിച്ചെങ്കിലും സി.ജെ.പി പിന്മാറിയിരുന്നില്ല. പിന്നീട്, ശക്തമായ സമരത്തിനൊടുവിൽ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും മെദാന്ത ആശുപത്രിയിൽ എത്തി സോനം വാങ്ചുക്കിനെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷം സി.ജെ.പി പ്രവർത്തകരുമായും ചർച്ച നടത്തുകയും സി.ജെ.പിയുടെ ആവശ്യങ്ങൾ കേൾക്കുകയും ചെയ്തിരുന്നു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട കാര്യം ഉടനെ അറിയിക്കാം എന്നായിരുന്നു മന്ത്രിമാർ പ്രതികരിച്ചിരുന്നത്. തുടർന്ന് സി.ജെ.പി നേതാക്കളുമായി കേന്ദ്രം മൂന്നാംഘട്ട ചർച്ച നടത്താനിരിക്കെയാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു മന്ത്രി പ്രതിഷേധത്തെ തുടർന്ന് മോദി മന്ത്രിസഭയിൽനിന്ന് രാജിവെച്ചിരിക്കുന്നത്. ആദ്യമായാണ് 12 വർഷത്തെ മോദി ഭരണത്തിൽ ഒരു മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra PradanDelhiJantar Mantar protestCockroach Janata PartyCJP Protest
News Summary - finally-the-knee-is-broken-the-cockroaches-fly-away-in-joy
Next Story