Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ർ​ഷ​ക സ​മ​രം:...

ക​ർ​ഷ​ക സ​മ​രം: മാധ്യസ്​ഥ്യത്തിന്​ സുപ്രീം​കോടതി

text_fields
bookmark_border
Farmers Struggle: Supreme Court to mediate
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച വ​ഴി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക സ​മ​ര​ത്തി​െൻറ 21ാം നാ​ളി​ൽ സു​പ്രീം​കോ​ട​തി മാ​ധ്യ​സ്​​ഥ്യ​ത്തി​ന്. കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യു​മാ​യി ന​ട​ത്തു​ന്ന മാ​ച്ച്​ ഫി​ക്​​സി​ങ്​​ ആ​ണ്​ സ​മ​ര​ക്കാ​രെ റോ​ഡി​ൽ​നി​ന്ന്​ നീ​ക്കാ​നു​ള്ള പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യെ​ന്ന്​ ഇ​ട​തു ക​ർ​ഷ​ക സം​ഘ​ട​ന ആ​രോ​പി​ച്ച​തി​നി​ട​യി​ലാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​ക്കൊ​ണ്ട്​ ഒ​ന്നും ചെ​യ്യാ​നാ​യി​ല്ലെ​ന്നു​ പ​റ​ഞ്ഞ്​ ക​ർ​ഷ​ക സ​മ​രം തീ​ർ​ക്കാ​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ കോ​വി​ഡ്​ പ​ര​ത്തു​മെ​ന്ന​തി​നാ​ൽ അ​തി​ർ​ത്തി​യി​ലു​ള്ള ക​ർ​ഷ​ക സ​മ​ര​ക്കാ​രെ എ​ത്ര​യും പെ​െ​ട്ട​ന്ന്​ നീ​ക്കം ചെ​യ്യ​ണ​െ​മ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഹ​ര​ജി. ശാ​ഹീ​ൻ ബാ​ഗ്​ സ​മ​ര​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ പൊ​തു​സ്​​ഥ​ലം കൈ​യ​ട​ക്ക​രു​തെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന്​ ഹ​ര​ജി​ക്കാ​ർ​ക്കു​ വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ദു​ഷ്യ​ന്ത്​ തി​വാ​രി വാ​ദി​ച്ചു. എ​ത്ര പേ​രാ​ണ്​ റോ​ഡ്​ ത​ട​സ്സ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​വ​രു​ടെ എ​ണ്ണം പ​രി​ഗ​ണി​ച്ചോ എ​ന്നും ആ​രാ​ണി​ത്​ തീ​ര​ു​മാ​നി​ക്കു​ക​യെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഇ​തി​നോ​ട്​ പ്ര​തി​ക​രി​ച്ചു.

റോ​ഡ്​ ത​ട​സ്സ​പ്പെ​ടു​ത്തി​യ​വ​രാ​യി ത​ങ്ങ​ൾ​ക്ക്​ മു​ന്നി​ലു​ള്ള​ത്​ സ​ർ​ക്കാ​റാ​ണെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ കൂ​ട്ടി​ച്ചേ​ർ​ത്ത​​പ്പോ​ൾ ക​ർ​ഷ​ക​ർ സ​മ​രം ന​ട​ത്തി​യ​പ്പോ​ൾ അ​വ​രെ ത​ട​യാ​നാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സ്​ റോ​ഡ്​ ത​ട​ഞ്ഞ​തെ​ന്ന്​ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ന്യാ​യീ​ക​രി​ച്ചു. സ​ർ​ക്കാ​റു​മാ​യി ഒ​രു​മി​ച്ചി​രു​ന്ന്​ മൂ​ന്ന്​ നി​യ​മ​ങ്ങ​ളി​ലെ​യും ഒാ​രോ വ്യ​വ​സ്​​ഥ​ക​ളും പ​രി​ശോ​ധി​ക്കാ​ൻ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും എ​ങ്കി​ൽ മാ​ത്ര​മേ തു​റ​ന്ന മ​ന​സ്സോ​ടെ ച​ർ​ച്ച ന​ട​ക്കൂ എ​ന്നും​ തു​ഷാ​ർ മേ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​ർ ന​ട​ത്തി​യ സ​ന്ധി സം​ഭാ​ഷ​ണ​ങ്ങ​ൾ ഏ​​ശു​ന്നി​ല്ലെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഇ​തി​നോ​ട്​ പ്ര​തി​ക​രി​ച്ചു. ഇ​രു​ഭാ​ഗ​ത്തു​നി​ന്നും സം​ഭാ​ഷ​ണ​ത്തി​ന്​ ഒ​രു​ക്ക​മു​ള്ള​വ​ർ വ​ന്നി​േ​ട്ട ച​ർ​ച്ച​ക്ക്​ കാ​ര്യ​മു​ള്ളൂ. അ​ധി​കൃ​ത​ർ ച​ർ​ച്ച​ക്ക്​ ത​യാ​റാ​കു​ക​യും വേ​ണം.തു​ട​ർ​ന്ന്​ ക​ർ​ഷ​ക​രു​മാ​യു​ള്ള ച​ർ​ച്ച വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങു​ന്ന സ​മി​തി​യു​ണ്ടാ​ക്കു​മെ​ന്ന് ​ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള അ​തി​ർ​ത്തി​ക​ൾ ത​ട​ഞ്ഞ ക​ർ​ഷ​ക​രെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

സ​ർ​ക്കാ​ർ ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ഫ​ലം ചെ​യ്​​തി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി വി​ല​യി​രു​ത്തി. സ​ർ​ക്കാ​റി​ന്​ ഒ​ന്നും ചെ​യ്യാ​നാ​യി​​ല്ലെ​ന്നാ​ണ്​ മ​ന​സ്സി​ലാ​കു​ന്ന​ത്. ത​ർ​ക്കം എ​ത്ര​യും പെ​െ​ട്ട​ന്ന്​ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​െ​താ​രു ദേ​ശീ​യ വി​ഷ​യ​മാ​യി മാ​റു​മെ​ന്നും പി​ന്നീ​ട്​ സ​ർ​ക്കാ​റി​ന്​ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​വ​രു​മെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ ബോ​ബ്​​ഡെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മ​രം ന​ട​ത്തു​ന്ന എ​ല്ലാ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്കും കേ​സി​ൽ ക​ക്ഷി​ചേ​രാ​ൻ സു​പ്രീം​കോ​ട​തി അ​വ​സ​രം ന​ൽ​കി സ​മ​ര​ത്തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ അ​വ​ർ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ചു. സു​പ്രീം​കോ​ട​തി​യു​ണ്ടാ​ക്കു​ന്ന ക​മ്മി​റ്റി​യി​ൽ രാ​ജ്യ​ത്തി​െൻറ എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നു​ള്ള ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്കും പ്രാ​തി​നി​ധ്യം ന​ൽ​കു​മെ​ന്നും ബെ​ഞ്ച്​ തു​ട​ർ​ന്നു. കേ​സ്​ വ്യാ​ഴാ​ഴ്​​ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi
News Summary - Farmers' Struggle: Supreme Court to mediate
Next Story