Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ​മ​രം...

സ​മ​രം ട്രാ​ക്കി​ലേ​ക്ക്​, ഡൽഹിയി​ലേക്ക്​ കൂടുതൽ സമരക്കാർ

text_fields
bookmark_border
farmers protest, More protesters to Delhi
cancel
camera_alt

കേ​ന്ദ്ര കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​​ക്കെ​തി​രാ​യ സ​മ​ര​ത്തി​െൻറ ഭാ​ഗ​മാ​യി ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ ത​മ്പ​ടി​ച്ച ക​ർ​ഷ​ക​ർ പ്രാ​ർ​ഥ​ന​യി​ൽ

ന്യൂ​ഡ​ൽ​ഹി: രണ്ടാഴ്​ച പി​ന്നി​ട്ടി​ട്ട​ും കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ടും​പി​ടി​ത്തം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രായ പ്ര​ക്ഷോ​ഭം റെ​യി​ൽ ത​ട​യ​ലു​ൾ​പ്പെ​ടെയുള്ള രാജ്യവ്യാപക സമരമാക്കിമാറ്റാൻ ഒരു​ങ്ങി ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. രാ​ജ്യ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ നി​ശ്ച​ല​മാ​ക്കു​മെ​ന്നും അ​തി​നു​ള്ള തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​​മെ​ന്നും ക​ർ​ഷ​ക നേ​താ​വ്​ ബൂ​ട്ടാ സി​ങ്​​ സിം​ഘു അ​തി​ർ​ത്തി​യി​ൽ പ്ര​ഖ്യാ​പി​ച്ചു.

സ​ർ​ക്കാ​റു​മാ​യു​ള്ള ച​ർ​ച്ച ഉ​പേ​ക്ഷി​ച്ച​തി​െൻറ ര​ണ്ടാം ദി​വ​സ​വും ഡ​ൽ​ഹി​യി​ലെ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​മ​ര​ക്കാ​ർ ഒ​ഴു​കി​യെ​ത്തി. അ​തേ​സ​മ​യം, പ്ര​തി​രോ​ധ​ത്തി​ലാ​യ കേ​ന്ദ്ര സ​ർ​ക്കാ​റി​നു വേ​ണ്ടി മ​ന്ത്രി​മാ​രാ​യ ന​രേ​ന്ദ്ര സി​ങ്​​ തോ​മ​റും പീ​യു​ഷ്​ ഗോ​യ​ലും വീ​ണ്ടും ച​ർ​ച്ചാ വാ​ഗ്​​ദാ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്നു.

സിം​ഘു​വി​ൽ വ്യാ​ഴാ​ഴ്​​ച ചേ​ർ​ന്ന ക​ർ​ഷ​ക നേ​താ​ക്ക​ളു​ടെ യോ​ഗ​മാ​ണ്​ ​െറ​യി​ൽ​ത​ട​യ​ൽ സ​മ​ര​ത്തി​ലേ​ക്ക്​ ക​ട​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ർ​ഷ​ക​രും അ​വ​രെ പി​ന്തു​ണ​ക്കു​ന്ന ജ​ന​ങ്ങ​ളു​ം ​െറ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ലേ​ക്ക്​ നീ​ങ്ങും. ഡി​സം​ബ​ർ 14ന്​ ​ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളും മ​ന്ത്രി​മാ​രു​ടെ വ​സ​തി​ക​ളും ​െഘ​രാ​വോ ചെ​യ്യും. ജി​ല്ലാ ആ​സ്​​ഥാ​ന​ങ്ങ​ളി​ൽ ധ​ർ​ണ​യും ന​ട​ത്തും. മ​നു​ഷ്യാ​വ​കാ​ശ ദി​ന​മാ​യ വ്യാ​ഴാ​ഴ്​​ച പൗ​ര​ത്വ സ​മ​ര​ത്തി​​ലും ദ​ലി​ത്​ ആ​ദി​വാ​സി നീ​തി മു​ന്നേ​റ്റ​ങ്ങ​ളി​ലും ഇ​ട​പെ​ട്ട​തി​െൻറ പേ​രി​ൽ ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ക​ർ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

ത​ട​വി​ലാ​ക്ക​പ്പെ​ട്ട സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ചി​ത്ര​ങ്ങ​ളു​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ്​ ടി​ക്​​രി അ​തി​ർ​ത്തി​യി​ലെ സ​മ​ര​വേ​ദി​യി​ൽ ​ ക​ർ​ഷ​ക​ർ ഒ​ത്തു​ചേ​ർ​ന്ന​ത്. അ​തേ​സ​മ​യം പ​ഴ​യ ന്യാ​യീ​ക​ര​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച ശേ​ഷ​മാ​ണ്​ ബു​ധ​നാ​ഴ്​​ച വാ​ർ​ത്ത​സ​​മ്മേ​ള​നം ന​ട​ത്തി സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ വീ​ണ്ടും ച​ർ​ച്ച​ക്ക്​ ക്ഷ​ണി​ച്ച​ത്. നി​യ​മം പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന നി​ല​പാ​ട്​ മാ​റ്റി​യി​ട്ടി​ല്ലെ​ന്ന സൂ​ച​ന ന​ൽ​കി ഏ​ത്​ ഭേ​ദ​ഗ​തി​ക്കും ഒ​രു​ക്ക​മാ​ണെ​ന്നാ​ണ്​ കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സി​ങ്​​ തോ​മ​ർ പ​റ​ഞ്ഞ​ത്.

തു​റ​ന്ന മ​ന​സ്സോ​ടെ പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളി​ൽ ഏ​തു​ വ്യ​വ​സ്​​ഥ​യും പു​തു​താ​യി കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​ണ്. ക​ർ​ഷ​ക​രു​ടെ എ​ല്ലാ ആ​ശ​ങ്ക​ക​ളും അ​ക​റ്റാ​ൻ ത​ങ്ങ​ൾ​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും തോ​മ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi
Next Story