Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅദാനി സ്​പോൺസർ ചെയ്ത...

അദാനി സ്​പോൺസർ ചെയ്ത പരിപാടി; എഴുത്തുകാരി അവാർഡ്​ നിരസിച്ചു

text_fields
bookmark_border
അദാനി സ്​പോൺസർ ചെയ്ത പരിപാടി; എഴുത്തുകാരി അവാർഡ്​ നിരസിച്ചു
cancel
camera_alt

സു​കീ​ർ​ത്ത

റാ​ണി

ചെ​ന്നൈ: അ​ദാ​നി ഗ്രൂ​പ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന പ​രി​പാ​ടി​യാ​യ​തി​നാ​ൽ ദ​ലി​ത് എ​ഴു​ത്തു​കാ​രി സു​കീ​ർ​ത്ത റാ​ണി അ​വാ​ർ​ഡ് നി​ര​സി​ച്ചു. ന്യൂ ​ഇ​ന്ത്യ​ൻ എ​ക്‌​സ്‌​പ്ര​സ് ഗ്രൂ​പ് വി​വി​ധ മേ​ഖ​ല​ക​ളി​ലെ സം​ഭാ​വ​ന​ക​ൾ​ക്ക് രാ​ജ്യ​ത്തെ 12 വ​നി​ത​ക​ൾ​ക്ക്​ ‘ദേ​വി അ​വാ​ർ​ഡു​ക​ൾ’ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി എ​ട്ടി​ന് ചെ​ന്നൈ​യി​ലാ​ണ് ​ അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

റാ​ണി​പ്പേ​ട്ട് ജി​ല്ല​യി​ലെ ലാ​ലാ​പേ​ട്ട സ്വ​ദേ​ശി​നി​യും അ​ധ്യാ​പി​ക​യു​മാ​യ സു​കീ​ർ​ത്ത റാ​ണി ദ​ലി​ത് സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സാ​ഹി​ത്യ​കൃ​തി​ക​ളി​ലൂ​ടെ​യാ​ണ്​ ശ്ര​ദ്ധേ​യ​യാ​യ​ത്. ദ​ലി​ത് സാ​ഹി​ത്യ​ത്തി​നു​ള്ള സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഇ​വ​രെ അ​വാ​ർ​ഡി​ന്​ തി​ര​ഞ്ഞെ​ടു​ത്ത​ത്.

അ​വാ​ർ​ഡ് വി​ത​ര​ണ​ച​ട​ങ്ങി​ന്‍റെ മു​ഖ്യ സ്‌​പോ​ൺ​സ​ർ അ​ദാ​നി ഗ്രൂ​പ്പാ​ണെ​ന്ന്​ പി​ന്നീ​ടാ​ണ്​ അ​റി​ഞ്ഞ​തെ​ന്നും ഇ​ത്ത​ര​മൊ​രു ച​ട​ങ്ങി​ൽ അ​വാ​ർ​ഡ്​ സ്വീ​ക​രി​ക്കു​ന്ന​ത് ത​ന്‍റെ രാ​ഷ്ട്രീ​യ- പ്ര​ത്യ​യ​ശാ​സ്ത്ര വി​ശ്വാ​സ പ്ര​മാ​ണ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണെ​ന്നും അ​വാ​ർ​ഡി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​തി​ന്​ ന​ന്ദി പ​റ​യു​ന്ന​താ​യും സു​കീ​ർ​ത്ത റാ​ണി ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:writereventawardadani
News Summary - Event sponsored by Adani-The writer refused the award
Next Story