Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ജെ.പി പ്രതിഷേധം ആസൂത്രണം ചെയ്തത് ഇലോൺ മസ്ക്; ഇത് രാജ്യത്തിനെതിരായ ഗൂഢാലോചന, ആരോപണവുമായി ബ്രിജ് ഭൂഷൺ

text_fields
bookmark_border
https://www.madhyamam.com/tags/cjp-protest
cancel

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ തിരംഗ പ്രതിഷേധത്തിന് പിന്നിൽ ഇലോൺ മസ്ക് ആണെന്ന് ബിജെപി നേതാവ് ബ്രിജ് ഭൂഷൺ ശരൺ സിംഗ്. ഈ സമരം രാജ്യത്തിനെതിരെയുള്ള വലിയ ഗൂഢാലോചനയാണെന്ന് ഉത്തർപ്രദേശിലെ ഉന്നാവോയിൽ സംസാരിക്കവെ ബ്രിജ് ഭൂഷൺ ആരോപിച്ചു.

ഈ സമരങ്ങളെല്ലാം ഇലോൺ മസ്കിന്റെ നിർദ്ദേശപ്രകാരമാണ് നടക്കുന്നതെന്നും, ഇന്ത്യയെ ബംഗ്ലാദേശിനും പാകിസ്ഥാനുമൊപ്പം താരതമ്യം ചെയ്യുകയാണെന്നും സുപ്രീം കോടതിയെ ഭയപ്പെടുത്താനാണ് ഈ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

സി.ജെ.പി കൺവീനർമാരായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ ഡൽഹി ജന്തർമന്തറിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പതാക മാർച്ച് നടത്തുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ മുംബൈ ആസാദ് മൈതാനത്ത് രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ പാർട്ടി ഘടകത്തിന് പോലീസ് അനുമതി ലഭിച്ചിട്ടുണ്ട്.

യഥാർത്ഥ ദേശസ്നേഹികൾ ആരാണെന്ന് സർക്കാരിന് മുന്നിൽ തെളിയിക്കാനാണ് ഈ പ്രക്ഷോഭമെന്ന് മുംബൈയിലെ സി.ജെ.പി ചുമതലയുള്ള പ്രണയ് അഹിരെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി. തങ്ങൾ സർക്കാരിന്റെ പിന്തുണയുള്ള വ്യാജ ദേശസ്നേഹികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒരു ദിവസത്തെ പ്രതിഷേധത്തിന് മാത്രമാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നും അനിശ്ചിതകാല സത്യഗ്രഹം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ കൊണാട്ട് പ്ലേസ്, ജന്തർമന്തർ എന്നിവിടങ്ങളിൽ അർദ്ധസൈനിക വിഭാഗങ്ങളെ വിന്യവിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുടെയും യാത്രക്കാരുടെയും സഞ്ചാരം നിയന്ത്രിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കൊണാട്ട് പ്ലേസ് പ്രതിഷേധങ്ങൾക്കായി നിശ്ചയിക്കപ്പെട്ട സ്ഥലമല്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ജന്തർമന്തറിലും നിലവിൽ പ്രതിഷേധങ്ങൾക്ക് അനുമതിയില്ല. ആവശ്യമായ അനുമതി നേടിയ ശേഷം രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, സി.ബി.ഡി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടത്താവുന്നതാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elon Musk planned the CJP protest
Next Story