Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ

text_fields
bookmark_border
ഡൽഹിയിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ
cancel

ന്യുഡൽഹി: ഡൽഹിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജിയാ സരായ് പ്രദേശത്ത് കൃഷ്ണദേവി(79)യാണ് മരിച്ചത്. കഴുത്തിൽ ആഴത്തിലുള്ള മുറിവകളുണ്ടായിരുന്നു.

ഞായറാഴ്ച രാത്രി 11 മണിയോടെ സംഭവത്തെക്കുറിച്ച് കിഷൻഗഡ് പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മൃതദേഹം രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കാണുകയായിരുന്നു.

ഞായറാഴ്ച രാത്രി 9.30 ഓടെ കൃഷ്ണദേവിക്ക് ഭക്ഷണം എത്തിക്കാൻ വന്ന സ്ത്രീ വീട്ടിൽ ലൈറ്റ് ഓഫ് ചെയ്തതായി കണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തറയിൽ കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. കവർച്ചാശ്രമത്തിന്‍റെ യാതൊരു ലക്ഷണവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് അയച്ചതായും ക്രൈം ടീമും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയതായും ഐ.പി.സി സെക്ഷൻ 302 പ്രകാരം കിഷൻഗഡ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Elderly woman found dead at home in southwest Delhi
Next Story