Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡെപ്യൂട്ടി സെക്രട്ടറി,...

ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്​ടർ തലത്തിലും പുറം നിയമനം

text_fields
bookmark_border
north-block
cancel

ന്യൂ​ഡ​ൽ​ഹി: ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ നി​ന്നും നി​യ​മ​നം ന​ട​ത്തി​യ​ത ി​ന്​ പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി, ഡ​യ​ക്​​ട​ർ ത​സ്​​തി​ക​യി​ലും സി​വി​ൽ സ​ർ ​വി​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ ത​ഴ​ഞ്ഞ്​ പു​റം​നി​യ​മ​നം ന​ട​ത്തു​ന്നു. ഉ​ദ്യോ​ഗ​സ്​​ഥ ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വും വൈ​ദ​ഗ്​​ധ്യ​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ സ​ർ​ക്കാ​റി​​െൻറ ന​യ രൂ​പ​വ​ത്ക​ര​ണ​മ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ​മേ​ഖ​യി​ൽ​നി​ന്നും നി​യ​മ​നം ന​ട​ത്തു​ന്ന​ത്. ​ഒ​ന്നാം മോ​ദി സ​ർ​ക്കാ​റി​​െൻറ കാ​ല​ത്ത്​ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ത​സ്​​തി​ക​യി​ൽ ഒ​മ്പ​തു​പേ​രെ​യാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്നും നി​യ​മി​ച്ച​ത്.

നി​ല​വി​ൽ ഡെ​പ്യൂ​ട്ടി സെ​​ക്ര​ട്ട​റി, ഡ​യ​റ​ക്​​ട​ർ ത​സ്​​തി​ക​യി​ൽ 400 പേ​ര​യാ​ണ്​ ​​സി​വി​ൽ സ​ർ​വി​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ഴ​ഞ്ഞ്​ പു​റം നി​യ​മ​നം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര പ​ഴ്​​സ​ന​ൽ മ​ന്ത്രാ​ല​യം വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ ജൂ​ൺ മൂ​ന്നി​ന്​ നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി, ഡ​യ​റ​ക്​​ട​ർ ത​സ്​​തി​ക​യി​ൽ 60 ശ​ത​മാ​ന​വും സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ നി​ന്നു​മു​ള്ള​വ​രാ​വും. ആ​ദാ​യ​നി​കു​തി, ​ക​സ്​​റ്റം​സ്, റെ​യി​ൽ​വേ, ടെ​ലി​കോം വ്യാ​പാ​രം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലാ​ണ്​ കൂ​ടു​ത​ൽ പു​റം​നി​യ​മ​നം. അ​തോ​ടൊ​പ്പം, നി​തി ആ​യോ​ഗി​ലെ ഉ​യ​ർ​ന്ന ത​സ്​​തി​ക​യി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന്​ നി​യ​മ​നം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കേ​ന്ദ്ര സെ​ക്ര​േ​ട്ട​റി​യ​റ്റു​ക​ളി​ല്‍നി​ന്നും ഡെ​പ്യൂ​ട്ടി സെ​​ക്ര​ട്ട​റി, ഡ​യ​റ​ക്​​ട​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്തി​ലൂ​ടെ നി​ക​ത്ത​പ്പെ​ടേ​ണ്ട 650 ത​സ്​​തി​ക​ക​ളു​ണ്ട്. 2009ലെ ​സെ​ക്ര​േ​ട്ട​റി​യ​റ്റ്​ സ​ർ​വി​സ്​ ച​ട്ടം ഭേ​ദ​ഗ​തി വ​രു​​ത്തേ​ണ്ട​തു​ള്ള​തു​കൊ​ണ്ട്​ ഇൗ ​ത​സ്​​തി​ക ഒ​ഴി​വാ​ക്കി​യാ​ണ്​ സ​ർ​ക്കാ​ർ നി​ല​വി​ൽ പു​റം നി​യ​മ​നം ന​ട​ത്തു​ന്ന​ത്​. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ത​ല​ത്തി​ലെ 11 ത​സ്​​ത​ക​യി​ലേ​ക്കാ​യി​രു​ന്നു​ 2018ൽ ​പു​റം​നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ഇ​തി​ൽ ഒ​മ്പ​തു​പേ​രെ 2019 ഏ​​​​പ്രി​ലി​ൽ നി​യ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govtmalayalam newsindia newsDirector postDeputy Secretary post
News Summary - Deputy Secretary and Director Post Recruitment -India News
Next Story