Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവിഹിത ബന്ധം അറിഞ്ഞ...

അവിഹിത ബന്ധം അറിഞ്ഞ ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി

text_fields
bookmark_border
അവിഹിത ബന്ധം അറിഞ്ഞ ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി
cancel

ന്യൂഡൽഹി: അവിഹിതബന്ധം അറിയാനിടയായ ഭാര്യയെ യുവാവ് വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി. ന്യൂഡൽഹിയില മാളവിയ നഗറിൽ കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് നവീൻ ഗുലേരിയ, വാടക കൊലയാളികളായ സോനു, രാഹുൽ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

ഭാര്യയെ കൊലപ്പെടുത്താനായി അഞ്ചു ലക്ഷം രൂപയാണ് നവീൻ കൊലയാളികൾക്ക് നൽകിയത്. യുവതിക്ക് 17 തവണ കുത്തേറ്റിട്ടുണ്ട്. ചോരയിൽ കുളിച്ച ഭാര്യയുടെ മൃതദേഹം നവീൻ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് സൗത് ഡൽഹി ഡി.സി.പി ബെനിറ്റ മേരി ജെയ്കർ പറഞ്ഞു. സി.സി.ടി.വി പരിശോധനയിൽ രണ്ടുപേർ വീടിനകത്തേക്ക് കയറിപോകുന്നതും പിന്നാലെ മൂന്നുപേർ ഇറങ്ങിപോകുന്നതും കണ്ടെത്തി. പിന്നാലെ ഭർത്താവിന്‍റെ മൊബൈൽ പരിശോധിച്ച പൊലീസ്, ഗോവിന്ദ്പുരിയിൽ താമസിക്കുന്ന യുവതിയുമായി ഇയാൾക്ക് ബന്ധമുള്ളതായി കണ്ടെത്തി.

കൊലപാതക ദിവസം ഇരുവരും നിരവധി തവണ വിളിച്ചിരുന്നു. നവീന്‍റെ ഇരുചക്ര വാഹനത്തിൽനിന്ന് 50,000 രൂപ‍യും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു. ഇതിൽനിന്നാണ് വാടക കൊലയാളികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. നാലു മാസം മുമ്പ് തന്‍റെ അവിഹിതത്തെ കുറിച്ച് അറിയാനിടയായതാണ് ഭാര്യയെ കൊലപ്പെടുത്താൻ കാരണമെന്ന് നവീൻ പൊലീസിനോട് വെളിപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CheatingDelhiMurder
News Summary - Delhi Woman Stabbed 16 Times, Cheating Husband Behind Murder: Police
Next Story