ഓൺലൈനിൽ പരിചയത്തിലായ പെൺകുട്ടി മിണ്ടാതായി; വെടിയുതിർത്ത് യുവാവ്
text_fieldsഓൺലൈനിൽ പരിചയപ്പെട്ട പെൺകുട്ടി പിന്നീട് മിണ്ടാതായതിനെ തുടർന്ന് പെൺകുട്ടിക്ക് നേരെ വെടിയുതിർത്ത് യുവാവ്. ഡൽഹിയിലാണ് സംഭവം. പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടിക്കാണ് വെടിയേറ്റത്. ഓൺലൈൻ വഴിയാണ് പെൺകുട്ടിയും അമാനത്ത് അലി എന്ന അർമാൻ അലിയും പരിചയത്തിലാകുന്നത്. കുറേ കാലം സംസാരിച്ച ശേഷം പെൺകുട്ടി പിന്നീട് പ്രതികരിക്കാതായി.
കുട്ടി തന്നെ പറ്റിച്ചതാണെന്നും അവളെ കൊലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യുവാവ് ബോബി, പവൻ എന്നീ ക്രിമിനലുകളെ സമീപിച്ചു. ഇവരുമായാണ് പെൺകുട്ടി സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയിൽ ആക്രമിക്കാൻ പതിയിരുന്നത്. പെൺകുട്ടിയുടെ ചുമലിലാണ് വെടിയേറ്റത്. യുവാവ് ഉപയോഗിച്ച തോക്കും തിരകളും കണ്ടെത്തിയിട്ടുണ്ട്. രണ്ട് വർഷം മുമ്പാണ് യുവാവും പെൺകുട്ടിയും ഓൺലൈൻ വഴി പരിചയത്തിലാകുന്നത്. എന്നാൽ, ആറ് മാസം മുമ്പ് പെൺകുട്ടി യുവാവുമായി സംസാരം നിർത്തി. തുടർന്നാണ് യുവാവ് കൊല്ലാൻ തീരുമാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

