‘ഇത്രയും ദുരിതങ്ങളോ’; രണ്ട് മണിക്കൂർ പെൺവേഷത്തിൽ ഡൽഹിയിൽ ചുറ്റി യുവാവ്, നേരിട്ടത് ഭയപ്പെടുത്തുന്ന അനുഭവങ്ങൾ
text_fieldsന്യൂഡൽഹി; ഡൽഹി നഗരത്തിൽ രാത്രികാലങ്ങളിൽ പെൺകുട്ടികൾ എത്രത്തോളം സുരക്ഷിതരാണെന്ന് അറിയാനായി പരീക്ഷണവുമായി യുവാവ് തെരുവിലിറങ്ങി. കണ്ടന്റ് ക്രിയേറ്റർ കൂടിയായ യുവാവ് പെൺകുട്ടിയെപ്പോലെ വസ്ത്രം ധരിച്ച് മുഖം മറച്ചാണ് സ്കൂട്ടിയിൽ നഗരത്തിലൂടെ രാത്രി സഞ്ചാരം നടത്തിയത്. ഒരു പരീക്ഷണത്തിനായി ചെയ്ത ആ പ്രവൃത്തി തനിക്ക് മറക്കാനാവാത്ത പേടിപ്പെടുത്തുന്ന അനുഭവങ്ങൾ നൽകിയെന്നും ചില പ്രതികരണങ്ങൾ വല്ലാത്ത വെറുപ്പുളവാക്കിയെന്നും വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് ആണിപ്പോൾ വൈറൽ.
പരീക്ഷണമായതുകൊണ്ട് വെറും രണ്ട് മണിക്കൂർ മാത്രമാണ് സ്ത്രീ വേഷം കെട്ടിയതെന്നും ആ സമയത്തിൽ തനിക്ക് ഇത്രമാത്രം മോശമായ അനുഭവങ്ങൾ ഉണ്ടായെങ്കിൽ നിരന്തരം രാത്രിയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ എത്രത്തോളം ദുരിതം അനുഭവിച്ചിട്ടുണ്ടാകുമെന്നും യുവാവ് വീഡിയോയിൽ ചോദിച്ചു. പെട്രോൾ പമ്പിൽ കയറിയത് മുതൽ തനിക്ക് പല പുരുഷന്മാരുടെയും തുറിച്ചു നോട്ടം നേരിടേണ്ടി വന്നുവെന്നും യുവാവ് പറഞ്ഞു. നഗരത്തിന്റെ തിരക്കിനടയിൽ ഓട്ടോ, കാർ, ഇരുചക്ര വാഹനങ്ങൾ എന്നിവയിൽ തന്നെ പലരും പിന്തുടരാൻ ശ്രമിച്ചെന്നും യുവാവ് പറയുന്നു. തന്റെ സുഹൃത്തുക്കൾ വീഡിയോ എടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് ചിലർ തിരികെ പോയത്. ഇന്ത്യയുടെ തന്നെ തലസ്ഥാനനഗരത്തിലെ യാത്ര സ്ത്രീകൾക്ക് എത്രമാത്രം സുരക്ഷാഭീഷണിയുണ്ടാക്കുന്നുവെന്ന് വീഡിയോയിലൂടെ വ്യക്തമാകുന്നുണ്ട്. വീഡിയോയ്ക്ക് താഴെ പലരും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

