Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മേയർ...

ഡൽഹി മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി: നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി

text_fields
bookmark_border
Tripura Assembly Polls: BJP Releases List of 48 Candidates
cancel

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി. ലഫ്റ്റനന്‍റ് ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അനുമതിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 24 മണിക്കൂറിനകം മേയറെ തെരഞ്ഞെടുക്കാനുള്ള പുതിയ തീയതി തീരുമാനിക്കണമെന്നും കോടതി ഉത്തരവിട്ടു. ആം ആദ്മി പാർട്ടി നേതാവ് ഷെല്ലി ഒബ്റോയ് സമർപ്പിച്ച ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 ആർ, ഡൽഹി മുനിസിപ്പൽ കോർപറേഷൻ ആക്ട് (1957) ലെ സെക്ഷൻ 3(3) പ്രകാരം നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശമില്ല. സെക്ഷൻ 3(3)(ബി)(1) പ്രകാരം നാമനിർദേശം ചെയ്ത അംഗങ്ങൾ വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള നിരോധനം മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കുന്ന ആദ്യ യോഗത്തിന് ബാധകമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഡൽഹി മുൻസിപ്പൽ കോർപറേഷനിലെ പുതിയ മേയറുടെ തെരഞ്ഞെടുപ്പ് ബി.ജെ.പി-ആം ആദ്മി തർക്കത്തെ തുടർന്ന് മൂന്നു തവണയാണ് മാറ്റിവെച്ചത്. ലഫ്റ്റനന്റ് ഗവർണർ നാമനിർദേശം ​ചെയ്ത 10 അംഗങ്ങളുടെ വോട്ടവകാശം സംബന്ധിച്ച തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

ജനുവരി ആറിന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​ക്ക് മു​മ്പെ ല​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ ത​ലേ​ന്ന് നാ​മ​നി​ർ​ദേ​ശം ചെ​യ്ത ബി.ജെ.പിക്കാരായ കൗ​ൺ​സി​ല​ർ​മാ​രെ സ​ത്യ​പ്ര​തി​ജ്ഞ​ക്ക് വി​ളി​ച്ച​തോ​ടെ​യാ​ണ് ഇ​രു​വിഭാഗവും ഏ​റ്റു​മു​ട്ടി​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ ഇ​രുപ​ക്ഷ​ത്തെ​ നി​ര​വ​ധി അംഗങ്ങൾ​ക്ക് പ​രി​ക്കേ​റ്റിരുന്നു. കൂടാതെ, സ​ത്യ​പ്ര​തി​ജ്ഞ​ക്ക് ഏ​റ്റ​വും മു​തി​ർ​ന്ന കൗ​ൺ​സി​ല​റെ താ​ൽ​കാലി​ക സ്പീ​ക്ക​റാ​ക്കു​ക​ എ​ന്ന കീ​ഴ് വഴക്കം തെ​റ്റി​ച്ച് ബി.​ജെ.​പി കൗ​ൺ​സി​ല​​റെ ല​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ ആ ​സ്ഥാ​ന​ത്ത് നി​യോ​ഗി​ച്ച​തും പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി.

മുൻസിപ്പൽ കോർപറേഷൻ ആക്ട് പ്രകാരം നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് കൗൺസിൽ യോഗങ്ങളിൽ വോട്ടധികാരമില്ല. എന്നാൽ, വോട്ട് ​ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ബഹളം വെച്ചു. തുടർച്ചയായി മേയർ തെരഞ്ഞെടുപ്പ് ബി.ജെ.പി തടസപ്പെടുത്തുന്ന സാഹചര്യത്തിൽ എ.എ.പി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബി.ജെ.പിയെ സഹായിക്കുന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നാണ് എ.എ.പിയുടെ ആവശ്യം.

250 വാ​ർ​ഡു​ക​ളി​ലേ​ക്ക് ന​ട​ന്ന ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ൽ 134 സീ​റ്റു​ക​ളി​ൽ ജ​യി​ച്ചാ​ണ് എ.എ.പി ഭ​ര​ണം പി​ടി​ച്ച​ത്. ബി.​ജെ.​പി​ക്ക് 104 കൗ​ൺ​സി​ല​ർ​മാ​രാ​ണു​ള്ള​ത്. എ.എ.പി ജ​യി​ച്ചാ​ലും ത​ങ്ങ​ൾ മേ​യ​ർ​സ്ഥാ​നം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ബി.​ജെ.​പി അ​വ​കാ​ശവാദം ഉന്നയിച്ചി​രു​ന്നു. മേ​യ​ർ ​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് പി​ന്നീ​ട് പ​റ​ഞ്ഞ ബി.​ജെ.​പി അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

തെ​ര​​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 250 കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് പു​റ​മെ നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട കൗ​ൺ​സി​ല​ർ​മാ​ർ​ക്കും ഡ​ൽ​ഹി​യി​ലെ ഏ​ഴ് ബി.​ജെ.​പി ലോ​ക്സ​ഭ എം.​പി​മാ​ർ​ക്കും മൂ​ന്ന് എ.എ.പി രാ​ജ്യ​സ​ഭ എം.​പി​മാ​ർ​ക്കും ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ലെ നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട 14 എം.​എ​ൽ.​എ​മാ​ർ​ക്കും മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ണ്ട്. ഒ​മ്പ​ത് കൗ​ൺ​സി​ല​ർ​മാ​രു​ള്ള കോ​ൺ​ഗ്ര​സ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​ഭാ​ഗ​ത്തും ചേ​രാ​തെ വി​ട്ടു​നി​ൽ​ക്കാ​നാണ് തീ​രു​മാ​നി​ച്ചിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhisupreme CourtDelhi mayor election
News Summary - Delhi MCD mayor election: Supreme Court says nominated members can't vote
Next Story