
ഉച്ചത്തിൽ പാട്ടുവെക്കുന്നത് എതിർത്ത സഹോദരൻമാരെ കുത്തിവീഴ്ത്തി; ഒരാൾ മരിച്ചു
text_fieldsന്യൂഡൽഹി: ഉച്ചത്തിൽ പാട്ടുവെക്കുന്നത് ചോദ്യംചെയ്ത സഹോദരൻമാരെ അയൽവാസി കുത്തിവീഴ്ത്തി. പരിക്കേറ്റ മൂന്നുപേരിൽ ഒരാൾ മരിച്ചു. 29കാരനായ സുശീൽ ചന്ദാണ് മരിച്ചത്.
ഡൽഹിയിലെ മഹേന്ദ്ര പാർക്ക് ഏരിയയിലെ ബഡോല ഗ്രാമത്തിലാണ് സംഭവം. ഉച്ചത്തിൽ പാട്ടുവെക്കുന്നതിനെ ചൊല്ലി രണ്ടു കുടുംബങ്ങൾ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സുശീൽ ചന്ദും സഹോദരൻമാരായ സുനിലും അനിലും ചേർന്ന് അയൽവാസി അബ്ദുൽ സത്താറിനോട് പാട്ടിെൻറ ശബ്ദം കുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സുശീൽ ചന്ദിനും സേഹാദരൻമാരെയും കത്തികൊണ്ട് പലതവണ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ മൂവരെയും ബാബു ജഗജീവൻ രാം മെമോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സുശീൽ മരിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അനിലും ആശുപത്രിയിൽ ചികിത്സയിലാണ്. സുനിലിെൻറ പരിക്ക് ഗുരുതരമല്ലെങ്കിലും ചികിത്സയിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും പിന്നീട് സഫർദഞ്ച് ആശുപത്രിയിലേക്ക് മാറ്റി.
അയൽവാസിയും വെളുത്തുള്ളി വ്യാപാരിയുമായ അബ്ദുൽ സത്താറിെൻറ ഭാര്യ ഷാജഹാനും പരിക്കേറ്റു. ഇവരെ ബി.ജി.ആർ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡൽഹി ഉപമുഖ്യമന്ത്രി സുശീലിെൻറ വീട് സന്ദർശിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.
സുനിലിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ മഹേന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സത്താറിനെയും മക്കളായ ഷാനവാസിനെയും ആഫാക്കിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാന്ദ്, ഹസീൻ എന്നിവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
സുശീൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മദ്യം കടത്തിൽ ഉൾപ്പെടെ പ്രതിയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
