Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹാഭ്യർഥന...

വിവാഹാഭ്യർഥന നിരസിച്ചതിന്​ യുവതിയുടെ ദേഹത്ത്​ ആസിഡ്​ ഒഴിച്ചു

text_fields
bookmark_border
വിവാഹാഭ്യർഥന നിരസിച്ചതിന്​ യുവതിയുടെ ദേഹത്ത്​ ആസിഡ്​ ഒഴിച്ചു
cancel

ന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ചതിന്​ യുവതി​യുടെ ദേഹത്ത്​ യുവാവ്​ ആസിഡ്​ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്​. 23 വയസുള്ള അയൽവാസി യുവാവാണ്​ 26 വയസുള്ള യുവതിക്ക്​ മേൽ ആസിഡ്​ ഒഴിച്ചത്​. ഡൽഹി ബാവനയിലാണ്​ സംഭവം.

മൊണ്ടു എന്ന യുവാവിനെ പൊലീസ്​ പിന്നീട്​ അറസ്റ്റ്​ ചെയ്​തു. വിവാഹിതയായ യുവതിയെ വിവാഹ അഭ്യർഥന നടത്തി മോണ്ടു നിരന്തരം ശല്യം ചെയ്യുമായിരുന്നു. ശല്യം സഹിക്കാനാവാതെ യുവതിയും കുടുംബവും വീട്​ മാറി.

സംഭവ ദിവസം യുവതിയുടെ വീടിനടുത്തെത്തിയ മോണ്ടു​ യുവതിയോട്​ ഭർത്താവിനെ ഉപേക്ഷിച്ച്​ തനിക്കൊപ്പം വരാൻ ആവശ്യപ്പെട്ടു. നിരസിച്ച യുവതിയുടെ കൈകൾ പിന്നിൽ കെട്ടി ദേഹത്തേക്ക്​​ ആസിഡ്​ ഒഴിച്ച്​ കടന്നു കളയുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്​ഥാനത്തിൽ ബീഹാറിലെ ബക്​സറിൽ നിന്നാണ്​ മോണ്ടുവിനെ അറസ്റ്റ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acid attackdelhi
News Summary - Delhi Man Held for Acid Attack on Woman
Next Story