Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപണിയറിയില്ലെന്ന്​...

പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കിയതിന്​ 1200 MS അക്കൗണ്ടുകൾ ഹാക്കിങ്ങിലൂടെ ഡിലീറ്റ്​ ചെയ്തയാൾക്ക്​​ രണ്ട്​ വർഷം തടവ്​

text_fields
bookmark_border
പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കിയതിന്​ 1200 MS അക്കൗണ്ടുകൾ ഹാക്കിങ്ങിലൂടെ ഡിലീറ്റ്​ ചെയ്തയാൾക്ക്​​ രണ്ട്​ വർഷം തടവ്​
cancel

വാഷിംഗ്ടൺ: പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കിയതിന്​ കമ്പനിയുടെ സെർവർ ഹാക്ക് ചെയ്​തു 1,200 മൈക്രോസോഫ്​റ്റ്​ യൂസർ അക്കൗണ്ടുകൾ ​ഡിലീറ്റ്​ ചെയ്​ത ഡൽഹി ​സ്വദേശിക്ക്​ രണ്ട് വർഷം തടവുശിക്ഷ​ വിധിച്ച​ു യു.എസ് കോടതി.

2017 മുതൽ 2018 മെയ് വരെ ഒരു ഐ.ടി കൺസൾട്ടിംഗ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ദീപാൻഷു ഖേർ. മറ്റൊരു കമ്പനിയുടെ അക്കൗണ്ടുകൾ മൈക്രോസോഫ്​റ്റ് ഓഫീസ്​​ 365 ലേക്ക്​​ മാറ്റുന്നതിന്​ വേണ്ടി ദീപാൻഷു ജോലി ചെയ്യുന്ന സ്ഥാപനവുമായി കരാർ ഉണ്ടാക്കിയിരുന്നു. ദീപാൻഷുവിനെയാണ്​ അദ്ദേഹത്തിന്‍റെ കമ്പനി ഈ ദൗത്യം ഏൽപിച്ചത്​.

എന്നാൽ കരാർ നൽകിയ കമ്പനിക്ക്​ ദീപാൻഷുവിന്‍റെ പ്രവർത്തനത്തിൽ തൃപ്​തിയില്ലെന്നറിഞ്ഞതോടെ ദീപാൻഷുവിനെ തിരികെ വിളിച്ചു. തുടർന്ന്​ കമ്പനി പുറത്താക്കുകയും ചെയ്​തു. ജോലി നഷ്​ടപ്പെട്ട അദ്ദേഹം 2018 ജൂണിൽ തിരി​െക ഡൽഹിയിലേക്ക്​ വന്നു.

നാട്ടിലെത്തിയ ശേഷം കരാർ നൽകിയ കമ്പനിയുടെ സെർവർ ഹാക്ക്​ ചെയ്​താണ്​ 1500 എം.എസ്​ 0365 യൂസർ അക്കൗണ്ടുകളിൽ നിന്ന്​ 1200 എണ്ണം ദീപാൻഷു ഡിലീറ്റ്​ ചെയ്തത്​. ഇത്​ കമ്പനിയുടെ പ്രവർത്തനങ്ങളെ പൂർണമായി ബാധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MicrosoftAccountsJailedDelhi
News Summary - Delhi Man Deletes 1200 Microsoft User Accounts In US
Next Story