Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീധന പീഡനം സമൂഹത്തിന് നാണക്കേടെന്ന് ഡൽഹി ഹൈകോടതി

text_fields
bookmark_border
സ്ത്രീധന പീഡനം സമൂഹത്തിന് നാണക്കേടെന്ന് ഡൽഹി ഹൈകോടതി
cancel

ന്യൂഡൽഹി: സ്ത്രീധനത്തിന്റെ പേരിൽ വിവാഹിതരായ സ്ത്രീകളെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്നത് സമൂഹത്തിന് കൂട്ടായ നാണക്കേടാണെന്ന് ഡൽഹി ഹൈകോടതി. സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിന്റെ ശിക്ഷ ശരിവെച്ച കോടതി, കേസിൽ പ്രതികളായ ഭർതൃപിതാവിനെയും ഭർതൃസഹോദരനെയും കുറ്റവിമുക്തരാക്കി.

ജസ്റ്റിസ് വിമൽ കുമാർ യാദവാണ് അപ്പീൽ പരിഗണിച്ചത്. യുവതിയുടെ ഭർത്താവ്, ഭർതൃപിതാവ്, ഭർതൃസഹോദരൻ എന്നിവരാണ് വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയത്. ഭർത്താവിനെതിരായ സ്ത്രീധനമരണക്കുറ്റം ആത്മഹത്യാ പ്രേരണക്കുറ്റമായി മാറ്റിയ കോടതി, സ്ത്രീയോടുള്ള ക്രൂരതക്കുള്ള ശിക്ഷ നിലനിർത്തി.

2001 ഒക്ടോബർ 17നാണ് യുവതി ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ചത്. ഗ്യാസ് അടുപ്പ്, മോട്ടോർ സൈക്കിൾ, വാട്ടർ മോട്ടോർ, 25,000 രൂപ എന്നിവ ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പ്രോസിക്യൂഷൻ വാദിച്ചു. ഇതേത്തുടർന്ന് മാസങ്ങളോളം യുവതി സ്വന്തം വീട്ടിൽ താമസിച്ചിരുന്നതായും കോടതിയെ അറിയിച്ചു.

എന്നാൽ, സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തിന് വ്യക്തമായ തെളിവുകളില്ലെന്ന് പ്രതിഭാഗം വാദിച്ചു. വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തോളം പ്രശ്നങ്ങളില്ലാതെ കഴിഞ്ഞശേഷം സ്ത്രീധനം ആവശ്യപ്പെട്ടെന്ന വാദം വിശ്വസനീയമല്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

സ്ത്രീധനാവശ്യം ഉന്നയിച്ചതായോ അതിന്റെ പേരിൽ പീഡിപ്പിച്ചതായോ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഭർതൃപിതാവിനും ഭർതൃസഹോദരനുമെതിരായ ആരോപണങ്ങൾ പൊതുവായതും വ്യക്തമായ തെളിവുകളില്ലാത്തതുമാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ഭർത്താവിനെതിരായ ക്രൂരതയുടെ കുറ്റം നിലനിൽക്കുമെന്ന് കോടതി വിധിച്ചു. വിവാഹം എന്നത് രണ്ട് വ്യക്തികളുടെ കൂട്ടായ്മയാണ്. മാതാപിതാക്കളെയും സഹോദരങ്ങളെയും ഉപേക്ഷിച്ച് പുതിയ വീട്ടിലെത്തുന്ന യുവതി അവിടെനിന്നും സ്നേഹവും കരുതലും സംരക്ഷണവും പ്രതീക്ഷിക്കുന്നത് തികച്ചും ന്യായമാണെന്നും കോടതി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi High Court Slams Dowry
Next Story