Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജോലി ചെയ്യുന്ന...

ജോലി ചെയ്യുന്ന ആശുപത്രിയിൽ കോവിഡ്​ ബാധിച്ച ഡോക്​ടർക്ക്​ കിടക്ക ലഭിച്ചത്​ നാലുമണിക്കൂറിന്​ ശേഷമെന്ന്​

text_fields
bookmark_border
Delhi doctor says denied bed in his own hospital
cancel
camera_alt

Representative Image

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച ഡോക്​ടർക്ക്​ ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിൽ കിടക്ക ലഭിച്ചത്​ നാലുമണിക്കൂറിന്​ ശേഷമെന്ന്​. രാജ്യത്തെ കോവിഡ്​ പ്രതിസന്ധി മോശമായതിന്‍റെ സൂചനയാണിതെന്നാണ്​ ഉയരുന്ന പ്രതികരണം.

ഫെഡറേഷൻ ഓഫ്​ ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ മീഡിയ ചാർജ്​ കൂടിയുള്ള ഡോ. മനീഷ്​ ജാൻഗ്രക്കാണ്​ ദുരനുഭവം നേരിട്ടത്​. ആർ.എം.എൽ ആശുപത്രിയിൽ ജോലി​ചെയ്​തു വരികയായിരുന്നു അദ്ദേഹം. ഡോ. മനീഷ്​ തന്‍റെ അനുഭവം വിവരിക്കുന്ന വിഡിയോയും പുറത്തുവന്നു. റസിഡന്‍റ്​ ഡോക്​ടർമാരുടെയും മറ്റും അംഗങ്ങളുടെയും പരിശ്രമത്തിന്‍റെ ഫലമായാണ്​ നാലുമണിക്കൂറിന്​ ശേഷം ആശുപത്രിയിൽ കിടക്ക ലഭിച്ചതെന്ന്​ ഡോ. ജാൻഗ്ര പറയുന്നു.

അവിടെ ജോലി ​െചയ്യുന്ന തന്നെ പരിശോധിക്കാൻ മൂന്നുമണിക്കൂറിലധികമെടുത്തു. കാരണം ആശുപത്രി മാനേജ്​മെന്‍റ്​ വി.ഐ.പി രോഗികളെക്കുറിച്ച്​ ആശങ്കാകുലരായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യനില മോശമായതിനാൽ തനിക്ക്​ ഓക്​സിജന്‍റെ ആവശ്യകതയുണ്ടായിരുന്നു. ജീവൻ നിലനിർത്തുന്നതിനായി മറ്റൊരു രോഗിക്കൊപ്പം ഒരേ കിടക്കയിൽ കിടക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ ഡോ. മനീഷിന്‍റെ ആരോപണങ്ങൾ ആർ.എം.എൽ ആ​ശുപത്രി തള്ളി. ​അദ്ദേഹത്തിന്​ മാനസിക വിഭ്രാന്തിയാണെന്നും ആശുപത്രിയിൽ കോവിഡ്​ ചാർജുള്ള ഡോ. എം.പി.എസ്​. ചൗള പറഞ്ഞു. മനീഷിനെ ആശു​പത്രിയിൽ പ്രവേശിപ്പിച്ചതുമുതൽ എല്ലാ ചികിത്സയും നൽകിയിരുന്നു. ആശുപത്രിയിലെ ഡോക്​ടറായതിനാൽതന്നെ പ്രത്യേക ചികിത്സ നൽകിയിരുന്നുവെന്നും അ​േദ്ദഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doctor​Covid 19Delhi
News Summary - Delhi doctor says denied bed in his own hospital
Next Story