വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; ഡൽഹി മുഖ്യമന്ത്രിക്കും കമീഷൻ നോട്ടീസ്
text_fieldsന്യൂഡൽഹി: വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നുപറഞ്ഞ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്കും തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഭാര്യ സുനിത കെജ്രിവാൾ, മുതിർന്ന അഭിഭാഷകനും എം.പിയുമായ കപിൽ സിബൽ എന്നിവരുൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കൾക്കും കമീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.
ആഗസ്റ്റ് 31ന് കമീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 47 ലക്ഷം പേർ മാത്രമാണുള്ളത്. അതിന് പിന്നാലെയാണ് പ്രമുഖർ അടക്കം 33 ലക്ഷത്തിലധികം പേർക്ക് വോട്ടർ പട്ടികയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്. സ്വന്തം പേര്, മാതാപിതാക്കളുടെ പേര്, പ്രായ വ്യത്യാസം തുടങ്ങി പത്തോളം വിഷയങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വോട്ടർമാർക്കുള്ള നോട്ടീസുകൾ. മാതാപിതാക്കളുടെ പ്രായവുമായി ബന്ധപ്പെട്ട പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി രേഖ ഗുപ്തക്കുള്ള നോട്ടീസ്.
കഴിഞ്ഞ എസ്.ഐ.ആറുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഭാര്യ സുനിത കെജ്രിവാൾ, കപിൽ സിബൽ എന്നിവർക്ക് നോട്ടീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

